ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ വിവാഹിതനായി; ചിത്രങ്ങള്‍

ദില്ലി: ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ വിവാഹിതനായി. ബാസ്‌ക്കറ്റ് ബോള്‍ താരം പ്രതിമാ സിംഗാണ് വധു. ഗുഡ്ഗാവിലെ നോട്ടിംഗ്ഹാം ഹില്‍സിലെ ഒരു ഫാം ഹൗസില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇഷാന്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ് എന്നിവര്‍ ഇന്നലെ വിവാഹസല്‍ക്കാരത്തിനെത്തിയിരുന്നു.

വാരണസി സ്വദേശിയായ പ്രതിമാ സിംഗ് ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞിട്ടുണ്ട്. പ്രതിമയുടെ നാലു സഹോദരിമാരും ഇന്ത്യന്‍ ബാസ്‌കറ്റ് താരങ്ങളായിരുന്നു. ‘സിംഗ് സിസ്റ്റേഴ്സ്’ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

18-ആം വയസ്സിലാണ് ഇശാന്ത് ഇന്ത്യന്‍ ടീമിലെത്തുന്നത്. 69 ടെസ്റ്റുകളിലും 75 ഏകദിനങ്ങളിലും 14 ട്വന്റി-ട്വന്റി മത്സരങ്ങളിലും ഇശാന്ത് ഇന്ത്യക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്.

DONT MISS
Top