റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് മുന്നില്‍ വെയ്റ്ററായി സാക്ഷാല്‍ കിംഗ് ഖാന്‍! ഞെട്ടിത്തരിച്ച് ആരാധകര്‍, വീഡിയോ

അതിശയിപ്പിക്കുന്ന കാഴ്ചകളുമായി കിംഗ് ഖാന്‍ സഞ്ചാരികളെ ദുബായിക്ക് ക്ഷണിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബായുടെ വശ്യമനോഹാരിതയിലേക്കാണ് വിനോദസഞ്ചാരികളെ അമ്പരിപ്പിക്കുന്ന ഒരു വീഡിയോയിലൂടെ സ്വാഗതം ചെയ്യുന്നത്.

ദുബായ് ടൂറിസത്തിന് വേണ്ടി പ്രശസ്ത പരസ്യ സംവിധായകന്‍ പ്രകാശ് വര്‍മ്മയാണ് ഈ പരസ്യവീഡിയോ ഒരുക്കിയിരിക്കുന്നത്. ബിമൈ ഗസ്റ്റ് എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന്റെ സാന്നിധ്യത്തില്‍ അവധിക്കാലം ആഘോഷിക്കാമെന്ന് ദുബായ് ടൂറിസം അധികൃതര്‍ പറഞ്ഞു. ദുബായ് നഗരത്തിന്റെ സൗന്ദര്യവും അവിടത്തെ മനോഹരമായ കാഴ്ചകളും ബോളിവുഡ് സൂപ്പര്‍ താരത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

DONT MISS
Top