ഇനി വരുമോ…ജ്യോത്സനയുടെ ആലാപനത്തില്‍ മനോഹരമായ വീഡിയോ

വീഡിയോയില്‍ നിന്ന്

ഗായിക ജ്യോത്സ്‌ന ആദ്യമായി പാടി അഭിനയിച്ച വീഡിയോ ആല്‍ബം പുറത്തിറങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിനീത് ശ്രീനിവാസനാണ് വീഡിയോ പുറത്തിറക്കിയത്. സ്വന്തമായി സംഗീതസംവിധാനം നിര്‍വ്വഹിച്ച് പാടുക എന്ന ഏറെ നാളത്തെ സ്വപ്‌നമാണ് സഫലമായിരിക്കുന്നതെന്ന് ജ്യോത്സന പറയുന്നു. ജോഫി തരകനാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ജ്യോത്സനയുടെ ഭര്‍ത്താവും ഈ വീഡിയോയില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, ഗായത്രി, പുര്‍ബയാന്‍ ചാറ്റര്‍ജി, സിതാര കൃഷ്ണകുമാര്‍, രാകേഷ് ബ്രഹ്മാനനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top