ചെന്നൈയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

Representational Image

ചെന്നൈ: വെല്ലൂരില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. വെല്ലൂര്‍ ടൗണിന് സമീപം ഒരു കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. പിടിച്ചെടുത്തതെല്ലാം പുതിയ രണ്ടായിരം രൂപയുടെ കെട്ടുകളായിരുന്നു. 12 ബോക്സുകളിലായി രണ്ട് കോടി രൂപ വീതം സൂക്ഷിച്ച നിലയിലാണ് പണം കണ്ടെടുത്തത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെന്നൈയില്‍ നടന്ന റെയ്ഡില്‍ ഏകദേശം 142 കോടി രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്, വ്യാഴാഴ്ച മുതല്‍ തമിഴ്‌നാട്ടിലെ എട്ട് പ്രദേശങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. പിടിച്ചെടുത്ത പണത്തില്‍ 96.89 കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകളാണ്. 9.63 കോടി രൂപയുടെ പുതിയ നോട്ടുകളും 36.2 കോടി രൂപ വില വരുന്ന 127 കിലോ സ്വര്‍ണവുമുണ്ട്. പരിശോധന തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

DONT MISS
Top