നടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി

ശ്രീനാഥ് ഭാസിയും വധുവും

കൊച്ചി: യുവനടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ വെച്ച് ഇന്ന് വൈകിട്ടോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

ഒരു ഗായകന്‍ കൂടിയായ ശ്രീനാഥ് ഭാസി ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ഉസ്താദ് ഹോട്ടല്‍. ടാ തടിയാ, ഹണി ബീ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, അനുരാഗകരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ ശ്രീനാഥിന്റെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണി ബീ 2 ആണ് ശ്രീനാഥിന്റെ പുതിയ ചിത്രം.

DONT MISS
Top