ടോമിച്ചന്‍ മുളകുപാടത്തിന്റെ പുതിയചിത്രം രാമലീല ഒരുങ്ങുന്നു; നായകന്‍ ദിലീപ്

പുലിമുരുകന് ശേഷം നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുന്നു.രാമലീലയെന്നാണ് ചിത്രത്തിന്റെ പേര്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ യുവ എംഎല്‍എയുടെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. പ്രയാഗാ റോസ് മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.

നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമലീലയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. തമിഴ് നടി രാധികാ ശരത് കുമാര്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു.

ലയണ്‍ എന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്. ഹ്യൂമര്‍ ട്രാക്കിലൂടെ കഥ പറയുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതാണെന്ന് തിരക്കഥാകൃത്ത് സച്ചി പറയുന്നു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, രാമചന്ദ്രബാബുവിന്റെ പ്രൊഫ. ഡിങ്കന്‍,എന്നീ ചിത്രങ്ങളുടെ ആദ്യ ഷെഡ്യൂളിന് ശേഷം രാമലീലയില്‍ അഭിനയിക്കാന്‍ ദിലീപെത്തും. ദിലീപിന്റെ മറ്റൊരു ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. വിഷു റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top