സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 21,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2650 രൂപയാണ് ആണ് ഗ്രാമിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. 21360 രൂപയായിരുന്നു ഇന്നലെ സ്വര്‍ണവില. ആഗോള വിപണിയിലെ വിലയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം സ്വര്‍ണം സൂക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയതും വില താഴാന്‍ കാരണമായിട്ടുണ്ട്.

DONT MISS
Top