സൂപ്പർ ഹീറോയാകാന്‍ പഠിക്കുന്ന പീറ്റർ പാർക്കർ: സ്പെെഡർമാന്‍ ഹോം കമിംഗ് ട്രെയിലർ

മാര്‍വെല്‍ സൂപ്പര്‍ ഹീറോകളില്‍ ഏറ്റവും ജനപ്രിയമായ സ്‌പൈഡര്‍മാന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്‌പൈഡര്‍മാന്‍ പരമ്പരയിലെ പുതിയ ചിത്രമായ സ്‌പൈഡര്‍മാന്‍ ഹോം കമിംഗിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. മാര്‍വല്‍ ചിത്രങ്ങളുടെ പതിവ് കാഴ്ചയായ ടോണി സ്റ്റാര്‍ക്കെന്ന അയണ്‍ മാനും ചിത്രത്തിലുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സ്‌പൈഡര്‍മാന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സൂപ്പര്‍ ഹീറോ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കാനുമാണ് ചിത്രത്തില്‍ ടോണി സ്റ്റാര്‍ക്ക് എത്തുന്നത്. അവഞ്ചേഴ്‌സ് സീരിസിലെ അവസാനമിറങ്ങിയ ചിത്രത്തിലും സ്‌പൈഡര്‍മാനുണ്ടായിരുന്നു. ടോം ഹോളണ്ടാണ് സ്‌പൈഡിയാകുന്നത്. സൂപ്പര്‍ ഹീറോയായ കൊച്ചു പയ്യന്റെ മണ്ടത്തരങ്ങളും തമാശകളുമെല്ലാമുള്ള സ്ഥിരം മാര്‍വ്വല്‍ ചിത്രമായിരിക്കും സ്‌പൈഡര്‍മാന്‍ ഹോം കമിംഗ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന പ്രതീക്ഷ.

ചിത്രത്തില്‍ അവഞ്ചേഴ്‌സ് ടീമിലെ മറ്റ് സൂപ്പര്‍ ഹീറോമാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ രക്ഷിക്കാന്‍ സ്‌പൈഡര്‍മാന്‍ വീണ്ടുമെത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സീരിസിലെ ആദ്യ ചിത്രമായതിനാല്‍ സൂപ്പര്‍ ഹീറോയിലേക്കുള്ള ടോമിന്റെ വളര്‍ച്ചയും വ്യക്തി ജീവിതത്തിലെ രസകരമായ നിമിഷങ്ങളുമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം.

DONT MISS
Top