ഷാര്‍ജയില്‍ ബസ് പാഞ്ഞ് കയറി ഒരാള്‍ മരിച്ചു; ഒന്‍പത് പേര്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

യുഎഇയിലെ ഷാര്‍ജയില്‍ ബസ് പാഞ്ഞ് കയറി ഒരു മരണം. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. അല്‍ഹമറിയ മേഖലയില്‍ ഇന്ന് വൈകിട്ടാണ് അപകടം. റോഡരികില്‍ നിന്നിരുന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. എട്ട് ഇന്ത്യന്‍ തൊഴിലാളികളും രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമികസൂചന. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ബസ് ഡ്രൈവെറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

DONT MISS
Top