ജിദ്ദയില്‍ വിദേശിയെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്ത ആറ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിച്ചു

Representational Image

വിദേശിയെ തട്ടിക്കൊണ്ട് പോവുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ആറു ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ജിദ്ദയില്‍ ശിക്ഷ നല്‍കി. മൂന്ന് സ്വദേശികളും മൂന്ന് വിദേശികളുമാണ് പ്രതികള്‍. ഒന്നും മൂന്നും പ്രതികള്‍ക്ക് 12 വര്‍ഷത്തെ തടവും ഓരോരുത്തര്‍ക്കും 1000 ചാട്ടയടിയുമാണ് കോടതി ശിക്ഷ വിധിച്ചത്. മറ്റുള്ള നാല് പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവും 600 ചാട്ടയടിയും വിധിച്ചു.

സ്വദേശി വനിതയെ വിവാഹം ചെയ്ത വിദേശി ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോവുകയും, സ്വദേശി വനിതയുടെ ബാങ്ക് അകൗണ്ടില്‍ നിന്നും 66,30,000 റിയാല്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ആറ് ബേങ്ക് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും ജിദ്ദയിലെ ജനറല്‍ കോര്‍ട്ട് വിധിച്ചു. മൂന്ന് സ്വദേശികളും മൂന്ന് വിദേശികളുമായ ആറ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കാണ് തടവും പിഴയും വിധിച്ചത്.

സി.ഐ.ഡികളാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യമന്‍ സ്വദേശിയായ ഭര്‍ത്താവിനെ പിടികിട്ടാപുള്ളിയാണെന്ന് ആരോപിച്ച് തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ഇയാളുടെ സ്വദേശിയായ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും പേഴ്സും മൊബൈലും പിടിച്ചുപറിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് പ്രത്യേക വിഭാഗം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്.

ഒന്നും മൂന്നും പ്രതികള്‍ക്ക് 12 വര്‍ഷത്തെ തടവും ഓരോരുത്തര്‍ക്കും 1000 ചാട്ടയടിയുമാണ് കോടതി ശിക്ഷ വിധിച്ചത്. മറ്റുള്ള നാല് പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവും 600 ചാട്ടയടിയും വിധിച്ചു.

DONT MISS
Top