മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് മലയാളത്തിലേക്ക്

കൊച്ചി: തമിഴില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന  ചിത്രം പേരന്‍പ് മലയാളത്തിലേക്കും എത്തുന്നു. മൊഴിമാറ്റിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം മലയാള പ്രേഷകരും സ്വീകരിക്കുമെന്ന മമ്മൂട്ടിയിടെ അഭിപ്രായത്തെ തുടര്‍ന്നാണ് പേരന്‍പ് മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നത്. ഈ വര്‍ഷം മമ്മൂട്ടി ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു പേരന്‍പ്. ദേശീയ പുരസ്‌കാര ജേതാവും തമിഴിലെ മുന്‍നിര സംവിധായകരിലൊരാളുമായ റാമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അഞ്ജലിയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറ മൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലതാരം സാധനയും ഒപ്പമുണ്ട്. റാം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നിര്‍ണായക കഥാപാത്രമായിരിക്കും എന്നാണ് നിഗമനം. എന്‍എ മുത്തുകുമാറിന്റെ വരികള്‍ക്ക് യുവന്‍ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.

കെ മധുവിന്റെ മൗനം സമ്മതം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. അഴകന്‍, ദളപതി, ,കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 2010ല്‍ മമ്മൂട്ടിയും അര്‍ജുനും പ്രഥാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രമാണ് താരത്തിന്റെ അവസാന തമിഴ് ചിത്രം.

DONT MISS
Top