മമ്മൂട്ടി തന്റെ സൂപ്പര്‍ ഹീറോയെന്ന് സികെ വിനീത്; താരത്തെ നേരില്‍ കണ്ടപ്പോള്‍ ഹൃദയം നിലച്ച അവസ്ഥയെന്നും ബ്ലാസ്‌റ്റേഴ്‌സ് ഹീറോ

ck-m
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി തന്റെ സൂപ്പര്‍ ഹീറോയാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്.  പ്രിയ താരത്തെ  നേരില്‍ കണ്ടതിന്റെ സന്തോഷം വിനീത് ഫെയ്സ്ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന പുത്തന്‍പണം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു സികെ വിനീത് മമ്മൂട്ടിയെ കണ്ടത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിലെ സഹതാരങ്ങളായ റിനോ ആന്റണി, മുഹമ്മദ് റാഫി എന്നിവരും വിനീതിനൊപ്പം മമ്മൂട്ടിയെ കാണാനെത്തിയിരുന്നു.

തന്റെ ആരാധനപുരുഷനും സൂപ്പര്‍ ഹീറോയുമാണ് മമ്മൂട്ടിയെന്ന് വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഓരോ തവണ അദ്ദേഹത്തെ നേരില്‍ കാണുമ്പോഴും ജീവിതത്തില്‍ മാറ്റമുണ്ടാകുന്നു. അദ്ദേഹത്തെ അടുത്ത് കണ്ട നിമിഷം ഹൃദയം നിലച്ച അവസ്ഥയായിരുനെന്നും കൈവിറക്കുന്നുണ്ടായിരുനെന്നും സി കെ വിനീത് പറഞ്ഞു.

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയുള്ള നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലെത്തിച്ച സികെ വിനീത് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ്‌.

DONT MISS
Top