ജയലളിതയുടെ സംസ്‌കാരചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഗവര്‍ണറും മുഖ്യമന്ത്രിയും സംബന്ധിക്കും

jaya

ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് കേരളത്തില്‍ നിന്ന് ജയയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക.

ഇന്ന് വൈകിട്ട് 4.30ന് മെറീന ബീച്ചിലെ എംജിആര്‍ സ്മാരകത്തിനു സമീപമാണ് സംസ്‌കാരം നടക്കുക. മൃതദേഹം ഇപ്പോള്‍ ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്.

ജയലളിതയോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഒരു ദിവസത്തെയും തമിഴ്‌നാട് സര്‍ക്കാര്‍ ഏഴു ദിവസത്തെയും ദുഃഖാചരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ക്ക് മൂന്നു ദിവസം അവധി നല്‍കിയിട്ടുണ്ട്.

ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. കേരള, എം ജി,കൊച്ചി സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ഹൈക്കോടതിയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജയലളിതയോടുള്ള ആദരസൂചകമായി സ്‌കൂള്‍ കായിക മേളയുടെ സമാപന ആഘോഷം റദ്ദ് ചെയ്തു.

DONT MISS
Top