തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു; 31 മന്ത്രിമാരും അധികാരമേറ്റു

paneer

പനീര്‍ശെല്‍വ്വം സത്യപ്രതിജ്ഞ ചെയ്യുന്നു

ചെന്നൈ: മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയായി ധനകാര്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

പനീര്‍ശെല്‍വത്തിനൊപ്പം മറ്റ് 31 എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിറ്റുണ്ട്. രണ്ട് മിനുറ്റ് നേരം മൗനമാചരിച്ച ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. പോക്കറ്റില്‍ ജയലളിതയുടെ ചിത്രം വെച്ച്ായിരുന്നു പനീര്‍ ശെല്‍വത്തിന്റെ സത്യപ്രതിജ്ഞ.

ഇത് മൂന്നാം തവണയാണ് ജയലളിതയ്ക്ക് പകരക്കാരനായി പനീര്‍ശെല്‍വം തമിഴ്‌നാടിന്റെ ഭരണച്ചുമതല ഏറ്റെടുക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ജയലളിത രാജിവെച്ചപ്പോള്‍ കുറച്ച് കാലത്തിനുള്ളില്‍ തന്നെ മുഖ്യമന്ത്രിയായി തിരിച്ച് വന്നിരുന്നു. എന്നാല്‍ ഇത്തവണ ജയലളിത മടങ്ങിവരികയില്ല.

DONT MISS
Top