തമിഴ്‌നടി ജയശ്രീ കൊല്ലപ്പെട്ടു; മൃതദേഹം നഗ്നമായ നിലയില്‍ കിടപ്പുമുറിയില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നടി ജയശ്രീയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയില്‍ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. 49 കാരിയായ ജയശ്രീ അവിവാഹിതയാണ്.

തമിഴ് ചലച്ചിത്ര രംഗത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ജയശ്രീ നിരവധി സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടി കൊലചെയ്യപ്പെട്ടതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തലയിണ ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസ് പറയുന്നത്.

ജയശ്രീയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍ക്കാരാണ് കഴിഞ്ഞ ദിവസം പൊലീസിനെ വിവരം അറിയിച്ചത്. ഗേറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലും വീടിന്റെ പ്രധാന വാതില്‍ പാതി തുറന്ന നിലയിലുമായിരുന്നു. കിടപ്പുമുറിയിലെ കട്ടിലില്‍ നഗ്നമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

സഹോദരന്‍ സെല്‍വരാജ് കഴിഞ്ഞ മാസം സേലത്തേക്ക് പോയശേഷം വീട്ടില്‍ തനിച്ചായിരുന്നു ജയശ്രീ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജയശ്രീയെ ഫോണില്‍ കിട്ടാതെ വന്നതോടെ കഴിഞ്ഞ ദിവസം സെല്‍വരാജ് തിരികെയെത്തിയിരുന്നു. സഹോദരിയുടെ 50 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സെല്‍വരാജ് പൊലീസിനോട് പറഞ്ഞു.

വീട്ടില്‍ ആരും അതിക്രമിച്ച് കടന്നതിന്റെ സൂചനകള്‍ ഇല്ലെന്നും അതിനാല്‍ പരിചയമുള്ള ആരോ ആണ് കൊല നടത്തിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

DONT MISS
Top