താരരാജാക്കന്‍മാരെ അണിനിരത്തി ഒരു തമിഴ് റീമിക്‌സ് വീഡിയോ; തകര്‍ത്താടി പ്രിയതാരങ്ങള്‍

mammu

കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളെ അണിനിരത്തി തയ്യാറാക്കിയ ഒരു പാരഡി വീഡിയോ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ് ചാര്‍ട്ടിലുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍, ദുല്‍ഖര്‍, പൃഥിരാജ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയൊക്കെ സിനിമകളിലെ ഗാനരംഗങ്ങള്‍ മനോഹരമായി വെട്ടിയൊട്ടിച്ച് തയ്യാറാക്കിയ ആ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളുടെ ഹൃദയം കവര്‍ന്നുകൊണ്ട് മുന്നേറുകയാണ്.

ധനുഷിന്റെ മാരി എന്ന ചിത്രത്തിലെ ഗാനം പശ്ചാത്തലമാക്കിയാണ് എഡിറ്റ് ചെയ്ത വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇന്നലെയാണ് മലയാള സിനിമാ താരങ്ങളാകെ അണിനിരക്കുന്ന ഈ റീമിക്‌സ് വീഡിയോ യൂട്യൂബിലെത്തിയത്. ഇത്ര കൃത്യതയോടെ എഡിറ്റ് ചെയ്‌തൊരുക്കിയ റീമിക്‌സ വീഡിയോകള്‍ മലയാളത്തിലില്ലെന്നാണ് വീഡിയോ കണ്ടവര്‍ പലരും അഭിപ്രായപ്പെടുന്നത്.

ബൊളീവിയ റീമിക്‌സിന് വേണ്ടി അന്‍ഷിഫ് അലിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പതിനയ്യായിരത്തോളം ആളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. നവമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ വീഡിയോ.

DONT MISS
Top