ബിസിസിഐ ഭാരവാഹികള്‍ക്കെതിരെ നടപടി ; ലോധാ കമ്മിറ്റി ശുപാര്‍ശകള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

bcci

ദില്ലി: ബിസിസിഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്ന ലോധാ കമ്മിറ്റി ശുപാര്‍ശ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബിസിസിഐയുടെ മുഴുവന്‍ ഭാരവാഹികളേയും അയോഗ്യരാക്കാന്‍ നിര്‍ദ്ദേശിച്ചാണ് ലോധ സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന ക്രിക്കറ്റ് ഭരണകൂടങ്ങളുടെ ഭാരവാഹികളേയും പുറത്താക്കണമെന്ന് ശുപാര്‍ശയിലുണ്ട്.

സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പരിശോധിക്കാനുള്ള അധികാരത്തോടെ നിരീക്ഷകനെ നിയമിക്കണമെന്നാണ് ലോധ സമിതിയുടെ ശുപാര്‍ശ. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഇതുവരെയും ബിസിസിഐ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയുടെ ഇന്നത്തെ നടപടി ബി സി സി ഐ ക്ക് നിര്‍ണ്ണായകം ആണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐയുടെ കൂടിയാലോചനാ യോഗത്തില്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല. സുപ്രീം കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ കാത്തിരിക്കാനാണ് ധാരണ.

DONT MISS
Top