രണ്ട് ചുവട് ഇറങ്ങി പന്തിനെ പറത്തിയടിക്കുന്ന ദാദയ്ക്ക് ഒരു മാറ്റവുമില്ല; പക്ഷെ ചുവട് പിഴയ്ക്കുന്ന ഗാംഗുലിക്ക് പരുക്കേറ്റാലോ (വീഡിയോ)

ganguly

കൊല്‍ക്കത്ത: ആര്‍ത്ത് വിളിക്കുന്ന സ്റ്റേഡിയത്തിന് നടുവില്‍ നിന്നും ബോളര്‍മാരെ ആക്രമണോത്സുകതയോടെ പറത്തിയടിക്കുന്ന സൗരവ് ഗാംഗുലിയെ നാം കണ്ടിട്ടുണ്ട്. ക്രീസില്‍ നിന്നും രണ്ട് ചുവട് മുന്നോട്ടിറങ്ങിയുള്ള ഗാഗുലിയുടെ വരവ് ഇന്നും രാജ്യാന്തര ബൗളര്‍മാര്‍ക്ക് പേടി സ്വപ്‌നമാണ്. എന്നാല്‍ ക്രിക്കറ്റിന്റെ പിച്ചില്‍ നിന്നും എട്ട് വര്‍ഷം മുമ്പ് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാഗുലി പക്ഷെ ഇന്നും കൊല്‍ക്കത്തയുടെ തെരുവ് ക്രിക്കറ്റുകളില്‍ സ്ഥിര സാന്നിധ്യമാവുകയാണ്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തിരക്കുകളില്‍ നിന്നും വിട്ടൊഴിഞ്ഞ് തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന ദാദയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പഴക്കം ചെന്ന തെരവോര വീടുകളെ സാക്ഷി നിര്‍ത്തി ദാദ കളിക്കുന്ന ഷോട്ടുകളെ ചിത്രീകരിക്കുന്ന പ്രഫഷണല്‍ ബ്രോഡ്കാസ്റ്റ് ക്യാമറകള്‍ക്ക് പകരം, അമച്ച്വര്‍ മൊബൈല്‍ ഫോട്ടോ ഗ്രാഫര്‍മാരാണ്. എന്നാല്‍ ദാദയുടെ ഒരോ ട്രേഡ്മാര്‍ക്ക് ഷോട്ടിനും ആരവമാര്‍ത്തിരുന്ന കൊല്‍ക്കത്തയിലെ ആരാധകര്‍ക്ക് മാത്രം ഇന്നും ഒരു മാറ്റവുമില്ല.

എന്തായാലും, തീ പേറുന്ന പന്തുകളെ അഭിമുഖീകരിച്ചിരുന്ന ദാദയ്ക്ക് ഇത് പക്ഷെ നിസാരമാകാം. പക്ഷെ, വീഡിയോ ദൃശ്യങ്ങളില്‍ എതിരാളിയുടെ പന്ത് ദാദയെ പരുക്കേല്‍പ്പിക്കുന്നതും ദൃശ്യമാണ്.

DONT MISS