വളര്‍ത്തുനായയെ കങ്കാരു പിടികൂടി; രക്ഷിക്കാനായി ഉടമസ്ഥന്‍ കങ്കാരുവിന്റെ മുഖത്തടിച്ചു

kangaroo2

“നേര്‍ക്കുനേര്‍” – വീഡിയോയില്‍ നിന്ന്

വളര്‍ത്തുനായയെ കങ്കാരു പിടിച്ചാല്‍ ഉടമസ്ഥന്‍ എന്തുചെയ്യും? തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ ഒരു ഭീമന്‍ കങ്കാരു പിടിച്ചപ്പോള്‍ ഈ കഥയിലെ നായകന്‍ മറ്റൊന്നും ആലോചിച്ചില്ല. നേരെ ചെന്ന് തന്റെ നായയെ രക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

കങ്കാരുവിനോട് നേര്‍ക്കുനേര്‍ നിന്ന് മുഖത്തൊരു ‘പഞ്ച്’ കൊടുത്താണ് ഉടമ തന്റെ പ്രിയപ്പെട്ട മാക്‌സ് എന്ന നായയെ രക്ഷിച്ചത്. തന്റെ പതിവ് വേട്ടസവാരിക്കിടെയാണ് ഉടമക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്.

വാഹനത്തില്‍ ഇരുന്ന സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. സംഭവം നടക്കുമ്പോള്‍ ചെളി നിറഞ്ഞ റോഡിലായിരുന്നു വാഹനം. അപകടം മുന്‍കൂട്ടി കണ്ട ഉടമ തന്റെ പ്രിയ നായയ്ക്ക് വണ്ടിയിലേക്ക് വരാനുള്ള നിര്‍ദ്ദേശം നല്‍കിയെങ്കിലും നായക്കുട്ടി അതില്‍ പരാജയപ്പെട്ടു.

തുടര്‍ന്നാണ് നായയെ കങ്കാരു പിടികൂടിയത്. ഉടന്‍ കങ്കാരുവിന് സമീപത്തേക്ക് ഓടിയെത്തിയ ഉടമ ബോക്‌സിംഗ് സ്‌റ്റൈലില്‍ കംഗാരുവിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ആദ്യാനുഭവമായതിനാലാകാം, ഇടിയേറ്റ കങ്കാരു കുറച്ചു പകച്ചു നിന്നു. പിന്നീട് തനിക്ക് പറ്റിയ എതിരാളിയല്ല ഇത് എന്നു കരുതിയാകാം ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.

DONT MISS