സംസ്ഥാന സ്കൂള്‍ കായിക മേള: എറണാകുളവും പാലക്കാടും കുതിപ്പ് തുടങ്ങി, 5000മീറ്ററില്‍ അനുമോള്‍ തമ്പിക്ക് മീറ്റ് റെക്കോര്‍ഡ്

sportss

ഫയല്‍ ചിത്രം

മലപ്പുറം: 60ആമത് കേരള സംസ്ഥാന കായികോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ എറണാകുളവും പാലക്കാടും കുതിപ്പ് തുടങ്ങി. ആദ്യ സ്വര്‍ണം ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ അശ്വിന്‍ ശങ്കര്‍ നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി സ്വര്‍ണം നേടി. മീറ്റ് റെക്കോര്‍ഡോടെയാണ് അനുമോള്‍ സ്വര്‍ണം കരസ്ഥമാക്കിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാട്ട്, ജൂനിയര്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ, മത്സരങ്ങള്‍ ഇന്ന് നടക്കും. ഇതില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍  ഷോട്ട്പുട്ടില്‍ റെക്കോര്‍ഡ് സ്ഥാപിച്ച മേഘ മറിയം മാത്യുവും ഇന്നിറങ്ങും.

കായികമേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ 8 ജനങ്ങളിലും, ഉച്ചയ്ക്ക് ശേഷം 13 ഇനങ്ങളിലുമാണ് ഫൈനല്‍ നടക്കുക. മേളയിലെ വേഗത ഏറിയ താരങ്ങളെയും ഇന്നറിയാം.

DONT MISS
Top