ഫോട്ടോ ടാഗില്‍ സണ്ണി ലിയോണ്‍ മുതല്‍ ഷക്കീലയും സരിതയും വരെ; ഐസക്കിനെ ദുരന്തമാക്കാനിറങ്ങി ഒടുവില്‍ സ്വയം ദുരന്തമായി കെ സുരേന്ദ്രന്‍

suru
തിരുവന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന് നവമാധ്യമങ്ങളിലിപ്പോള്‍ എന്ത്‌കൊണ്ടോ  അത്ര നല്ലകാലമല്ല. കഴിഞ്ഞ ചില പോസ്റ്റുകള്‍ ട്രോളന്‍മാരുടെ വന്‍ ആക്രമണത്തിന് ഇരയായതിന് പിന്നാലെ ഇപ്പോളിതാ സുരേന്ദ്രന്‍റെ പോസ്റ്റിലെ  മറ്റൊരു അമളിയും നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരുക്കുന്നു. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ നോട്ട് വിഷയത്തില്‍ ധനമന്ത്രി  തോമസ് ഐസക്കിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് തുടങ്ങുന്ന പോസ്റ്റിട്ടിരുന്നു. മുമ്പ് പോസ്റ്റിലെ പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നതെങ്കില്‍ ഇപ്രാവശ്യം പോസ്റ്റ് ടാഗിങ്ങിലാണ് അദ്ദേഹത്തിന് പണി കിട്ടിയത്.

2

സണ്ണിലിയോണ്‍ മുതല്‍, ബരാക് ഓബാമ, വ്ലാട്മീര്‍ പുടിന്‍, സീതാറാം യെച്ചൂരി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അരവിന്ദ് കെജ്രറിവാള്‍ മുതല്‍ സരിതയും ഷക്കീലയും കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയും വടുതല വത്സലയും അടങ്ങുന്നവര്‍ക്കായിരുന്നു സുരേന്ദ്രന്‍റെ  പോസ്റ്റ് ടാഗ് ചെയ്യപ്പെട്ടത്. ലോക നേതാക്കള്‍ വരെ ടാഗിങ്ങില്‍ ഇടം പിടിച്ചിട്ടം ബിജെപി നിരയില്‍ നിന്ന് ഒരു പ്രാദേശിക നേതാവ് പോലും ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തില്‍ വിവിധ മേഘലയില്‍ പ്രശസ്തരായവര്‍ ടാഗിങ്ങില്‍ ഇടം പിടിച്ചത് നവമാധ്യമാങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇടവേളയില്ലാതെ സുരേന്ദ്രന്‍ തന്നെ വീണ്ടും ഇരയായി വന്നത് ട്രോളന്‍മാരും ശരിക്കും ആഘോഷമാക്കി.

മുന്‍ പോണ്‍താരവും ബോളിവുഡ് നായികയുമായ സണ്ണിലിയോണ്‍ പട്ടികയില്‍ ഇടം പിടിച്ചതിനെ പിന്‍പറ്റിയായിരുന്നു ട്രോളുകളിലധികവും. നീ ഇനിമുതല്‍ ഉള്ളി സുരയല്ല ‘സണ്ണി സുരയാണ് സണ്ണി സുര’ എന്നാണ് ട്രോളന്‍ മാര്‍ പറയുന്നത്. ഐസക്കിനെ വിമര്‍ശിക്കാന്‍ താനെന്തിനാ സണ്ണി ലിയോണിനെ ടാഗ് ചെയ്യുന്നത് എന്ന ചോദ്യവും ട്രോളന്‍മാര്‍ക്കുണ്ട്. ടാഗിങ്ങ് ഓപ്ഷന്‍ കൃത്യമായി സെറ്റ് ചെയ്ത് വെക്കാത്തതാണ് സുരേന്ദന് ഇത്തരത്തിലൊരു പണികിട്ടാന്‍ ഇടയാക്കിയത്. മുമ്പും അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഇത്തരത്തില്‍ ടാഗ് ചെയ്യപ്പെട്ടിരുന്നു.
പോസ്റ്റുകള്‍ വ്യാപക വിമര്‍ശനത്തിന് ഇടയായപ്പോള്‍ മുന്‍പത്തെ ചില പോസ്റ്റുകള്‍ പോലെ ഇതും അദ്ദേഹം പിന്‍വലിച്ചു.

ഇതിനോടകം ശ്രദ്ധേയമായ പോസ്റ്റ് പിന്‍വലിച്ചത് അതിലേറെ ആഘോഷത്തോടെ തന്നെ ട്രോളന്‍മാര്‍ ഏറ്റെടുത്തു. ചാണകസംഘി, ചിട്ടികമ്പനി, എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിഷകലാ ഫിലിംസ് അവതരിപ്പിക്കുന്നഅടുത്ത പടമാണ് പോാസ്റ്റ് മുക്കി സുര എന്നാണ് ട്രോളന്‍മാരുടെ പറയുന്നത്. നിവിന്‍ ചിത്രം സഖാവിന്റെ പോസ്റ്റര്‍ പശ്ചാത്തലമാക്കി പോസ്റ്റ് മുക്കി സുരയുടെ പോസ്റ്ററും ട്രോളന്‍മാര്‍ തയ്യാറാക്കിയിടുണ്ട്. ഒരാഴ്ച്ചക്കിടെ ഇത് നാലാം തവണയാണ് സുരേന്ദ്രന്‍ ട്രോളന്‍മാര്‍ക്ക് ഇരയാവുന്നത്.

ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറിയായിരുന്ന പി പത്മകുമാറിന്റെ ആര്‍എസ്എസിലേക്കുള്ള തിരിച്ച് വരവിനെ ട്രോളന്‍മാര്‍ ആഘോഷിച്ചിരുന്നു. പത്മകുമാറിനൊപ്പം തന്നെ വിഷയത്തില്‍ ട്രോളന്മാരുടെ പ്രഥമ ഇരയായത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ സുരേന്ദ്രനായിരുന്നു. ഇതിന് മുമ്പത്തെ മൂന്ന് ദിവസവും സുരേന്ദ്രന് ട്രോള്‍ മഴ തന്നെയായിരുന്നു ഫെയ്‌സ്ബുക്കില്‍ നിന്ന് ലഭിച്ചിരുന്നത്. ചൊവാഴ്ച ഫിദല് കാസട്രോയുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്റെ പോസ്റ്റിന് വന്‍ ട്രോളാക്രമണമായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച അണികളെ ചാണക സംഘി എനവിശേഷണത്തിനും വ്യാപക ട്രോള്‍ ആക്രമണമുണ്ടായി.

സമാനമായ രീതിയില്‍ കെ സുരേന്ദ്രന് എതിരാളികള്‍ പണികൊടുത്ത മറ്റ് ചില പോസ്റ്റുകള്‍

ഫെയ്സ്ബുക്കില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ട്രോളുകളില്‍ ചിലത്

DONT MISS
Top