ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനത്തിന് തുടക്കമായി; അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുമായി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും

hrtof-asia
ദില്ലി: ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനത്തിന്റെ ഭാഗമായുള്ള മന്ത്രിതല ചര്‍ച്ചകള്‍ ഇന്ന് അമൃത്സറില്‍ തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേശകന്‍ സര്‍താജ് അസീസ് പങ്കെടുക്കും. സര്‍താജ് അസീസ് ഇന്നലെ അമൃത്സറില്‍ എത്തിയിരുന്നു. സര്‍താജ് സീസും നരേന്ദ്രമോദിയും തമ്മില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹം ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും ചര്‍ച്ചനടക്കുന്ന കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും നരേന്ദ്രമോദിയും ഇന്ന് അമൃതസറില്‍ കൂടിക്കാഴ്ച നടത്തും. ഭീകരവാദത്തെ പാകിസ്താന്‍ പിന്തുണക്കുന്നതിനെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇന്നലെ ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനത്തില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചകളില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.

DONT MISS
Top