കെപി ശശികലയുടെ വാക്കുകള്‍ സംഘപരിവാറിന് വേദവാക്യമല്ലെന്ന് ബിജെപി നേതാവ് പിഎസ് ശ്രീധരന്‍പിള്ള

കെപി ശശികലയും പിഎസ് ശ്രീധരന്‍പിള്ളയും (ഫയല്‍)

കെപി ശശികലയും പിഎസ് ശ്രീധരന്‍പിള്ളയും (ഫയല്‍)

കൊച്ചി: കെപി ശശികലയുടെ വാക്കുകള്‍ വേദവാക്യമായി സ്വീകരിക്കുന്നവരല്ല സംഘപരിവാറുകാരെന്ന് ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ള. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശികല ദേശീയഗാനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായാണ് ഇങ്ങനെ ശ്രീധരന്‍ പിള്ള പറഞ്ഞത്. ശശികല പറഞ്ഞത് അവരുടെ വ്യക്തിപരമായ നിലപാടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശികലയുടെ വാക്കുകള്‍ സുവിശേഷമായി സ്വീകരിക്കില്ലെന്നവരല്ല സംഘപരിവാറുകാരെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ ദേശീയ ഗാനം അംഗീകരിക്കുന്നില്ലെന്ന് കെപി ശശികല പറഞ്ഞന്നെ് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം ചൂണ്ടിക്കാട്ടിയപ്പോളായിരുന്നു പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ശശികല ഇങ്ങനെ പറഞ്ഞത് അവര്‍ക്ക് അങ്ങനെ വ്യാഖ്യാനിക്കാനുള്ള അവകാശമുള്ളതുകൊണ്ടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. രബീന്ദ്രനാഥ ടാഗോര്‍ ബ്രിട്ടീഷ് രാജാവ് വന്നപ്പോള്‍ എഴുതിയ സ്തുതിഗാനമാണ് ജനഗണമന എന്നതായിരുന്നു ശശികലയുടെ ആരോപണം. ശ്രീധരന്‍ പിള്ളയുടെ പാര്‍ട്ടിയുടെ നാവായ ശശികലയുടെ നിലപാടിതാണെന്നാണ് റഹിം ചൂണ്ടിക്കാട്ടിയത്. ഇതേ ആര്‍എസ്എസ് ദേശീയതയുടെ ചട്ടമെടുത്ത് അണിയേണ്ടെന്നുമായിരുന്നു റഹിമിന്റെ വാദം.

ദേശീയ ഗാനം പാടണമെന്ന നിര്‍ദേശം ഏതെങ്കിലും കൂട്ടരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ബിജെപിയെയും ആര്‍എസ്എസിനെയുമാണെന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിമിന്റെ വാദം. ദേശീയപതാകയെയും ഗാനത്തെയും അംഗീകരിക്കാത്തവരാണ് ഏര്‍എസ്എസെന്ന് ഗോള്‍വര്‍ക്കറെ ഉള്‍പ്പെടെ ഉദ്ധരിച്ചുകൊണ്ട് റഹിം ചൂണ്ടിക്കാട്ടി. ഇന്നലെകളിലെ നിലപാടല്ല ഇന്നത്തെ നിലപാടാണ് പ്രധാനമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വറുപടി. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുന്‍ നിലപാടുകളും സജീവ ചര്‍ച്ചയായി മാറി. ഭരണഘടനയുടെ ഒരു തത്വത്തെയും ആര്‍എസ്എസ് അംഗീകരിക്കുന്നില്ലെന്നും, ബദലുകള്‍ മുന്നോട്ട് വെച്ചവരാണെന്നും റഹിം സമര്‍ത്ഥിക്കുന്നു.

ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താറുണ്ടെന്നും ശ്രീധരന്‍പിള്ള ഓര്‍മ്മിപ്പിച്ചു. പതിനാറ് പരമാധികാര റിപ്പബ്ലിക്കുകളായി ഇന്ത്യയെ വിഭജിക്കണമെന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ദേശീയതയെന്നാല്‍ രാജ്യത്തെ ഒന്നിച്ച് നിര്‍ത്തുന്ന കാര്യമാണ്. ചിരപുരാതനവും നിത്യനൂതനുവുമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

കെപി ശശികലയുമായുള്ള അഭിമുഖം പൂര്‍ണരൂപത്തില്‍

DONT MISS
Top