സമനില കുരുക്കില്‍ എല്‍ ക്ലാസിക്കോ; സുവാരസ് കരുത്തില്‍ ബാര്‍സ മുന്നേറി, റാമോസില്‍ തിരിച്ചെത്തി റയലും

la-liga

നൂകാമ്പ്: ലാലിഗയിലെ സൂപ്പര്‍ മത്സരത്തില്‍, ആവേശ പോരാട്ടത്തിനൊടുവില്‍ സമനില കുരുക്ക്. നൂകാമ്പിലെ സ്വന്തം തട്ടകത്തില്‍ റയലിനെ വരിഞ്ഞ് മുറുക്കിയ ബാര്‍സ 52 മിനിറ്റില്‍ സുവാരസിലൂടെ മുന്നേറ്റം നടത്തിയെങ്കിലും, 90 മിനിറ്റില്‍ റാമോസിലൂടെ റയല്‍ സമനില നേടിയെടുക്കുയായിരുന്നു.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ പന്തുമായി നെയ്മര്‍ നടത്തിയ നീക്കം റയല്‍ ക്യാമ്പില്‍ ഒരല്‍പം ആശങ്ക പടര്‍ത്തിയിരുന്നു. ഇടത് വിങ്ങില്‍ നിന്നും മുന്നേറ്റം നടത്തിയ നെയ്മര്‍, പന്തിനെ ചിപ്പ് ചെയ്ത് മെസിക്ക് നല്‍കിയെങ്കിലും മെസിയുടെ ഹെഡര്‍ ലക്ഷ്യത്തില്‍ നിന്നും അകലം പാലിച്ചിരുന്നു. അതേസമയം, പ്രത്യാക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റയല്‍ മാഡ്രിഡ് വലത് വിങ്ങില്‍ നിന്നുള്ള ലൂക്കാസ് വാസ്‌ക്വേസിലൂടെ ആക്രമണ മുന്നേറ്റങ്ങള്‍ ആവിഷ്‌കരിച്ചു. 4-4-2 ശൈലിയിലാണ് റയല്‍ ബാര്‍സയെ എതിരേറ്റത്.

la-liga

18 ആം മിനിറ്റില്‍ വീണ്ടും ബാര്‍സയെ തേടി അവസരം വന്നെത്തി. നെയ്മറിനെ വീഴ്ത്തിയതിന് ബാര്‍സയ്ക്ക് ലഭിച്ച ഫ്രീക്കിക്കിനെ മെസി മനോഹരമായി തൊടുത്തെങ്കിലും റയല്‍ കീപ്പര്‍ നവാസിനെ കൈകളില്‍ പന്ത് ഒതുങ്ങി.

എന്നാല്‍ 27 ആം മിനിറ്റില്‍ ബെന്‍സേമ- റൊണാള്‍ഡോ സംഖ്യം പന്തിനെ ബാര്‍സയുടെ അതിര്‍ത്തിയില്‍ എത്തിച്ചെങ്കിലും പ്രതിരോധം ശക്തമായിരുന്നു. ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിന് സാധിച്ചില്ലെങ്കിലും, ഇടവേളകളില്‍ ഇടത് വിങ്ങിലൂടെ ബാര്‍സയുടെ ഗോള്‍ മുഖത്ത് ക്രിസ്റ്റിയാനോ സാന്നിധ്യം അറിയിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബെന്‍സേമയുടെ നീക്കങ്ങള്‍ റയലിന്റെ വീര്യം വര്‍ധിപ്പിച്ചു.

52 ആം മിനിറ്റില്‍ നൂകാമ്പിനെ കോരിത്തരിപ്പിച്ച് ലൂയിസ് സൂവാരസ് റയലിന്റെ വല കുലുക്കി. 52 ആം മിനിറ്റില്‍ 25 വാരം അകലത്തില്‍ നിന്നും നെയ്മര്‍ തൊടുത്ത ഫ്രീക്കിക്കിനെ, സുവാരസ് അതിവിദഗ്ധമായി ഗോളാക്കി മാറ്റുകയായിരുന്നു. കാലിലേക്ക് ലഭിച്ച പന്തുമായി സുവാരസ് പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളാക്കി മാറ്റുമ്പോള്‍, റയല്‍ താരങ്ങള്‍ക്ക് കാണികള്‍ക്ക് സമമായിരുന്നു.

la-liga

ഗോള്‍ വഴങ്ങിയ റയല്‍ ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി, 58 ആം മിനിറ്റില്‍ റയലിനെ തേടി അവസരം എത്തി. ബാര്‍സയുടെ മധ്യനിരയെ പിന്തള്ളി കോവാസിക്- ക്രിസ്റ്റിയാനോ സഖ്യം പന്തിനെ പാസ് ചെയ്ത് നടത്തിയ മുന്നേറ്റം റയലിന് ഗോള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷ നല്‍കുകയായിരുന്നു. എന്നാല്‍, മുന്നേറ്റത്തിന് ഒടുവില്‍ ലഭിച്ച പന്തിനെ ബെന്‍സേമ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും പിഴച്ചു.

അവസാന നിമിഷവും ആത്മവിശ്വാസം ചോരാതെ റയല്‍ നടത്തിയ നീക്കം, സെര്‍ജിയോ റാമോസിലൂടെ ഫലം കണ്ടു. ഇടത് വിങ്ങില്‍ നിന്നും ലഭിച്ച ക്രോസിനെ സെര്‍ജിയോ റാമോസ് അതിമനോഹരമായി ലക്ഷ്യത്തിലെത്തിക്കുമ്പോള്‍, ബാര്‍സയുടെ ആരാധകര്‍ അക്ഷാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.

DONT MISS
Top