തീയറ്ററില്‍ എല്ലാവര്‍ക്കും കുപ്പിവെള്ളം കൊടുത്തു, പക്ഷെ ആര്‍ക്കും തുറക്കാന്‍ സാധിച്ചില്ല, പിന്നീടുണ്ടായത്-വീഡിയോ

water-bottle

തീയറ്ററിനുള്ളിലെ ദൃശ്യം

കഴിഞ്ഞ നവംബര്‍ 27-ന് ഡിയര്‍ സിന്ദഗി എന്ന ഷാരൂഖ് ചിത്രത്തിന്റെ മാറ്റിനി ഷോക്ക് കയറിയ പ്രേക്ഷകര്‍ക്ക് അവിടെ വെച്ച് ഒരു വിചിത്രാനുഭവം ഉണ്ടായി. കോഴിക്കോട് മാനാഞ്ചിറയിലെ ക്രൗണ്‍ തീയറ്ററിലാണ് സംഭവം നടന്നത്.

സിനിമ തുടങ്ങും മുന്‍പ് ഒരു സംഘം ചെറുപ്പക്കാര്‍ കാണികള്‍ക്കെല്ലാം ഓരോ കുപ്പി വെള്ളം സൗജന്യമായി നല്‍കി. സിനിമ തുടങ്ങും മുന്‍പ് അവരില്‍ പലരും ബോട്ടില്‍ പൊട്ടിച്ച് വെള്ളം കുടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അടപ്പ് തുറക്കാന്‍ കഴിഞ്ഞില്ല, അടപ്പ് ബലമായി അടച്ചിരിക്കുകയായിരുന്നു. പലരും പല തരത്തില്‍ കുപ്പി തുറക്കാന്‍ ശ്രമിച്ചു. ചിലര്‍ കൈ കൊണ്ടും വായ കൊണ്ടും ഒക്കെ ശ്രമിച്ചെങ്കിലും നടന്നില്ല. അതില്‍ ചിലര്‍ രോഷാകുലരായി. പെട്ടെന്ന് സ്‌ക്രീനില്‍ ഒരു ദൃശ്യം തെളിഞ്ഞു. അതിലെഴുതിയത് വായിച്ചതോടെ രോഷാകുലരായ മുഴുവനാളുകളും കൈയ്യടിച്ചു.

ഫറൂഖ് കോളെജിലെ എംബിഎ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഒരു വീഡിയോയാണ് ഇതിന് പിന്നില്‍. ജലക്ഷാമത്തെ കുറിച്ചും ലോകം അനുഭവിക്കുന്ന വരള്‍ച്ചാ ദുരിതത്തെ കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ വീഡിയോ. ഒരു നിമിഷം ജീവജലത്തെ കുറിച്ച് നമ്മെയെല്ലാം ബോധവാന്‍മാരാക്കാന്‍ ഈ വീഡിയോക്ക് സാധിച്ചുവെന്നാണ് സിനിമ കാണാനെത്തിയവരുടെ സാക്ഷ്യം.

DONT MISS
Top