2025ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങി നാല് വന്‍ നഗരങ്ങള്‍

diesal

പ്രതീകാത്മക ചിത്രം

മെക്‌സിക്കോ: ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ നാല് നഗരങ്ങള്‍ തയ്യാറെടുക്കുന്നു. കാറുകളും ട്രക്കുകളും ഉള്‍പ്പെടെയുള്ള ഡീസല്‍ വാഹനങ്ങള്‍ അടുത്ത ദശകത്തിന്റെ പകുതിയോടെ നിരോധിക്കാനാണ് തീരുമാനം.

പാരിസ്, മെക്‌സിക്കോ, മാഡ്രിഡ്, ഏതന്‍സ് എന്നീ നഗരങ്ങളിലാണ് ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനായി നേതാക്കള്‍ തീരുമാനിച്ചത്. അന്തരീക്ഷവായു ശുദ്ധമാക്കുക എന്നതാണ് ഇതു വഴി ലക്ഷ്യമാക്കുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായുള്ള വാഹനങ്ങളേയും സൈക്ലിംഗിനേയും കാല്‍നടയാത്രയേയും കൂടുതലായി പ്രോത്സാഹിപ്പിക്കാനും തീരുമാനമുണ്ട്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന നഗരമേധാവികളുടെ യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനം.

വായുമലിനീകരണം കാരണം പ്രതിവര്‍ഷം 30 ലക്ഷം പേര്‍ മരിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വായുമലിനീകരണം രൂക്ഷമാക്കുന്നതില്‍ ഡീസല്‍ എന്‍ജിനുകള്‍ ഹിക്കുന്ന പങ്ക് വലുതാണ്. പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം), നൈട്രജന്‍ ഓക്‌സൈഡ് എന്നിവയാണ് ഡീസല്‍ എന്‍ജിനുകള്‍ഉയര്‍ത്തുന്ന പ്രധാന ഭീഷണി.

ശ്വസനത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഓസോണ്‍ അന്തരീക്ഷത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുനനതാണ് നൈട്രജന്‍ ഓക്‌സൈഡുകള്‍. ഇതിനാലാണ് നഗരങ്ങളുടെ മേയര്‍മാര്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്.

DONT MISS
Top