യുവരാജിന്റേയും ഹസലിന്റേയും വിവാഹം ആഘോഷമാക്കി ക്രിക്കറ്റ്-സിനിമാ ലോകം; താരജോഡികള്‍ക്കൊപ്പം നൃത്തം ചെയ്ത് കൊഹ്‌ലിയും അനുഷ്‌കയും, വീഡിയോ

virat

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജും ബോളിവുഡ് സുന്ദരി ഹസല്‍ കീച്ചിന്റേയും വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി ന്യൂസ്. താരവിവാഹത്തിനെത്തിയ ഇന്ത്യന്‍ ടീമും ബോളിവുഡ് താരങ്ങളുമെല്ലാം വിവാഹവേദിയെ താരപ്രഭയില്‍ നിറച്ചു. ചണ്ഡിഗഡിലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നീട് ഹിന്ദു ആചാരങ്ങള്‍ പ്രകാരം വിവാഹം ഗോവയിലും നടന്നു.

വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. വിവാഹ ശേഷമുള്ള താരജോഡിയുടെ നൃത്തവും ആഘോഷത്തിന്റെ മുഖ്യാകര്‍ഷണമായിരുന്നു. കേക്ക് മുറിച്ചും നൃത്തം ചെയ്തുമെല്ലാം പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് ഇരുവരും ആഘോഷിച്ചപ്പോള്‍ കൂട്ടിന് സൃഹൃത്തുക്കളുമുണ്ടായിരുന്നു.

anushka yuvaraj

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനും യുവരാജിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായ വിരാടും കാമുകി അനുഷ്‌ക ശര്‍മ്മയും താരവിവാഹരാവില്‍ പങ്കെടുത്തിരുന്നു. പങ്കെടുക്കുക മാത്രമല്ല. യുവരാജിനും ഹസലിനുമൊപ്പം നൃത്തവും പാട്ടുമൊക്കെയായി രണ്ട് പേരും ശരിക്കും ആഘോഷിക്കുകയും ചെയ്തു. ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന താരങ്ങളുടെ ആഘോഷ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ക്രിക്കറ്റ് ടീമിലെ മറ്റ് സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

DONT MISS
Top