സംസ്ഥാന സ്കൂള്‍ കായിക മേള; ആദ്യദിനം മൂന്ന് മീറ്റ് റെക്കോഡുകൾ; 3000 മീറ്ററിൽ ദേശീയ റെക്കോര്‍ഡിനെ വെല്ലുന്ന പ്രകടനവുമായി ബബിത സി

bibin-and-babithaമലപ്പുറം: കായിക മേളയുടെ ആദ്യ ദിനത്തില്‍ മെഡല്‍ നേട്ടത്തില്‍ എറണാകുളവും പാലക്കാടും ഒപ്പത്തിനൊപ്പം. നാല് പോയിന്റ് വ്യത്യാസത്തില്‍ ജില്ലകളും നാല് സ്വര്‍ണം വീതം നേടി. കായികോത്സവത്തിലെ ആദ്യ സ്വര്‍ണ ജേതാവ് എറണാകുളം മാര്‍ ബേസിലിലെ ബിബിന്‍ ജോര്‍ജായിരിന്നു.

മത്സരത്തില്‍ ഇതുവരെ മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ എറണാകുളത്തിന്റെ അമല്‍ ടി രാഘവും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ മേഘ മറിയം മാത്യുവും മീറ്റ് റെക്കോര്‍ഡ് നേടിയപ്പോള്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന് പ്രകടനത്തോടെ പാലക്കാടിന്റെ ബബിത സി മീറ്റിലെ ആദ്യ ദിനത്തിലെ താരമായി. സീനിയര്‍ ഗേള്‍സിന്റെ 3000 മീറ്ററില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിയും ദേശീയ റെക്കോര്‍ഡ് മറികടന്നു. ആദ്യ സ്വര്‍ണം നേടിയ ബിബിന്‍ ജോര്‍ജ്ജ് ഇത് നാലം തവണയാണ് 5000 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. ദേശീയ റെക്കോര്‍ഡ് മറികടന്ന ബബിതയ്ക്കിത് അവസാനത്തെ സ്‌കൂള്‍ മീറ്റ് ആണെന്നതും ശ്രദ്ധേയമാണ്.
babitha
മത്സരങ്ങള്‍ തടസ്സം കൂടാതെ നടത്തുന്നതിനായുളള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൗണ്ടില്‍ നിന്നുമുളള ദീപശിഖാ പ്രയാണം വൈകീട്ടോടെ സ്റ്റേഡിയത്തിലെത്തും.

DONT MISS
Top