നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മലമ്പുഴ ഡാമിന്റെ റിസര്‍വ്വോയര്‍ മണ്ണിട്ടു നികത്തി റിസോര്‍ട്ട് മാഫിയയുടെ വന്‍ കയ്യേറ്റം

damമലമ്പുഴ: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് പാലക്കാട് നീങ്ങുമ്പോഴും മലമ്പുഴ ഡാമിന്റെ റിസര്‍വ്വോയര്‍ മണ്ണിട്ട് നികത്തി റിസോര്‍ട്ട് മാഫിയയുടെ വന്‍ കയ്യേറ്റം. മലമ്പുഴ ഉദ്യാനത്തില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരത്തിലുള കൊച്ചിതോട് ആദിവാസി കോളനിക്ക് സമീപമാണ് ഡാമിന്റെ ഏക്കര് കണക്കിന് ഭാഗം മണ്ണിട്ട് നികത്തിയത്.

സ്റ്റോപ്പ് മെമ്മോ നല്‍കി മണ്ണ് നീക്കം ചെയ്യണമെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ട് മാസം ഒന്ന് പിന്നിട്ടിട്ടും ഇപ്പോഴും സ്ഥലം പഴയ അവസ്ഥയില്‍ തന്നെയാണ്. ഡാമിനോട് ചേര്‍ന്ന റിംഗ് റോഡിന് സമീപത്തെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടെന്ന് അവകാശപ്പെട്ടാണ് കയ്യേറ്റം നടക്കുന്നത്. ജെസിബി ഉപയോഗിച്ച് ഡാമിന്റെ റിസര്‍വ്വോയര്‍ ഭൂരിഭാഗവും ഇവിടെ മണ്ണിട്ട് നികത്തി കഴിഞ്ഞു.രാപ്പകല്‍ ഭേദമന്യേ മറുനാടന് തൊഴിലാളികളെ വരെ ഉപയോഗിച്ചായിരുന്നു ഡാം കയ്യേറ്റം. സ്ഥലം നിരീക്ഷിക്കാന്‍ റിസോര്‍ട്ട് മാഫിയ പ്രദേശത്ത് സിസി ടിവി ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നുവെന്നാണ് ആരോപണം.

പരാതിയുയര്‍ന്നതൊടേ തഹസിദാര്‍ നികത്തല്‍ സ്റ്റോപ്പ് മെമ്മോ നല്‍കി തടഞ്ഞെങ്കിലും ഒരു മാസം പിന്നിട്ടിട്ടും സ്ഥലം അളന്ന് നോക്കാനോ മണ്ണ് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. നാട് രൂഷമായ വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ഭരണാധികാരികള്‍ മൗനം പാലിക്കുന്നതും ദുരൂഹമാണ്.

DONT MISS
Top