ഹാര്‍ട്ട് ഓഫ് ഏഷ്യാ സമ്മേളനത്തിന് ഇന്ന് തുടക്കം; തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം പ്രധാന അജണ്ട

heart-of-asia-conferenceഅമൃത്സര്‍: ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ഇന്ന് അമൃത്സറില്‍ തുടങ്ങും. ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങള്‍ ആണ് ഹാര്‍ട്ട് ഓഫ് ഏഷ്യയില്‍ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി എന്നിവര്‍ സംയുക്തം ആയി നാളെ സമ്മേളനം ഔദ്യോഗികം ആയി ഉത്ഘാടനം ചെയ്യും.

15 ഏഷ്യന്‍ രാജ്യങ്ങളിലേതടക്കം 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇന്നും നാളെയുമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയെന്നാവും സമ്മേളനത്തിന്റെ പ്രധാന അജണ്ട. വെല്ലുവിളികളെ അതിജീവിച്ച് അഭിവൃദ്ധി നേടുകയെന്നതാണ് ഈ തവണത്തെ സമ്മേളനത്തില്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആശയം.

സമ്മേളനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേശകന്‍ സര്‍താജ് അസീസ് പങ്കെടുക്കും. അതേസമയം സര്‍താജ് അസീസ് ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്താനിടയില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍താജ് അസീസും ആയി ചര്‍ച്ചക്ക് ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

പാകിസാതാനില്‍ നിന്നും തീവ്രവാദം ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും ദീവ്രവാദത്തെ ഇല്ലാതാക്കി രാജ്യത്ത് സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഏകോപിച്ചേക്കും. തീവ്രവാദത്തെ നേരിടാനുള്ള ഫലപ്രദമായ വഴികള്‍ക്ക് സംയുക്തമായി രൂപം നല്‍കാനാവും ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ചര്‍ച്ച സഹായകമാവുക. സമ്മേളനത്തിന്റെ അവസാനം തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ക്കായുള്ള ഒരു സംയുക്ത പദ്ധതി ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്നു പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.

DONT MISS
Top