കരിയര്‍ മികവില്‍ പി വി സിന്ധു; ലോക റാങ്കിങ്ങില്‍ സിന്ധു ഏഴാമത്

pv-sindhu

മുംബൈ: പി വി സിന്ധുവിന് വീണ്ടും നേട്ടം. കരിയറില്‍ ആദ്യമായി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ പി വി സിന്ധു ഏഴാമതെത്തി. അതേസമയം, പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്ന സൈന നേവാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി വീണ്ടും പത്താം സ്ഥാനത്ത് തിരികെയെത്തി.

തുടര്‍ച്ചയായുള്ള ചൈന ഓപ്പണ്‍, ഹോങ്കോങ്ങ് ഓപ്പണ്‍ സീരീസുകളില്‍ നടത്തിയ മികവുറ്റ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പിവി സിന്ധു റാങ്കിങ്ങില്‍ ഉയര്‍ന്നത്. ചൈന ഓപ്പണ്‍ സീരീസില്‍ സീരീസില്‍ കിരീടം ചൂടിയ പിവി സിന്ധു, ചൈന ഒപ്പണ്‍ സീരീസില്‍ റണര്‍ അപ്പാവാകുയായിരുന്നു. ഡിസംബറില്‍ ദുബായിയില്‍ വെച്ച് നടക്കാനിരിക്കുന്ന ബിഡബ്ല്യൂഎഫ് സൂപ്പര്‍ സീരീസ് ഫൈനലില്‍ പിവി സിന്ധു യോഗ്യത നേടുമെന്ന് ഇതിനകം ഉറപ്പായി കഴിഞ്ഞു.

അതേസമയം, പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന സൈന നേവാള്‍ പുതിയ റാങ്കിങ്ങ് പട്ടികയില്‍ വീണ്ടും പത്താം സ്ഥാനത്തെത്തി. പുതിയ റാങ്കിങ്ങില്‍, ഹോങ്കോങ്ങ് ഓപ്പണ്‍ കിരീടം നേടിയ ചൈനീസ് താരം തായ് സൂ യിങ്ങ്, റിയോ ഒളിമ്പിക്‌സ് സ്വര്‍ണ ജേതാവ് കരോലീന മാരിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഇതോടെ, കരോലീന മാരിന്‍ രണ്ടാം സ്ഥാനത്തും, തായ്‌ലാന്റ് താരം രാച്ചനോക്ക് ഇനാത്തോണ്‍ മൂന്നാം സ്ഥാനത്തേക്കും വന്നെത്തി.

DONT MISS
Top