ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പല്‍; നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നാവികസേന

ദില്ലി: ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും ഇന്ത്യന്‍ സമുദ്രത്തില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ആണവ അന്തര്‍വാഹനിയാണ് ഇന്ത്യന്‍ സമുദ്രത്തില്‍ ചൈന വിന്യസിച്ചിരിക്കുന്നത്. ഇക്കാര്യം നാവിക സേന മേധാവി സുനില്‍ ലാന്‍ബെ സ്ഥിരീകരിച്ചു. ഇന്ത്യന്‍ നാവിക സേന ചൈനയുടെ നീക്കം സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ലാന്‍ബെ പറഞ്ഞു.

ആണവ അന്തര്‍വാഹിനി അടക്കമുള്ളവയുടെ നീക്കം നിരീക്ഷിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനിലെ കറാച്ചി തുറമുഖത്താണ് ഇവ നങ്കൂരമിട്ടിരിക്കുന്നത്. ചൈനയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ജിയാംഗിനെ പാക്കിസ്താനിലെ ഗ്വദാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന രണ്ടായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി പാക്- ചൈന സംയുക്തമായി യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം.

പാക്കിസ്താനും ചൈനയും ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നതും, 46 ബില്യണ്‍ ഡോളര്‍ മുടക്കു മുതല്‍ വരുന്നതുമായ കരാറാണ് ചൈന -പാക്കിസ്താന്‍ സാമ്പത്തിക ഇടനാഴി. അന്തര്‍വാഹിനി ഇന്ത്യന്‍ സമുദ്രത്തില്‍ വിന്യസിച്ചതിനെ നിരീക്ഷിച്ച് വരികയാണ് ഇന്ത്യന്‍ നാവികസേന.

DONT MISS
Top