ആക്ഷേപഹാസ്യങ്ങളുടെ തലതൊട്ടപ്പനായ പഴയകാല പരസ്യം; പുകവലിക്കെതിരെ ഒരക്ഷരം പോലും പറയാതൊരു പുകവലി വിരുദ്ധ പരസ്യം (വീഡിയോ)

ad

കുറിക്കുകൊള്ളുന്നവയായിരിക്കും ആക്ഷേപഹാസ്യങ്ങള്‍. ചിലപ്പോഴൊക്കെ കാര്യങ്ങള്‍ പറയാതെ പറയേണ്ടി വരും. പക്ഷെ അവയ്ക്ക് ഉണ്ടാക്കാന്‍ സാധിക്കുന്ന ആഘാതവും ഫലവും വളരെ വലുതാണ്. ഉപദേശങ്ങള്‍ ആരും ഇഷ്ടപ്പെടുന്ന കാര്യമായിരിക്കില്ല. നന്മയാണ് ഉപദേശിക്കുന്നതെങ്കിലും കേള്‍ക്കാന്‍ പലരും തയ്യാറാകില്ല. ഉപദേശം കേള്‍ക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ആക്ഷേപഹാസ്യത്തിലൂടെ നല്ല ചിന്ത പറഞ്ഞു കൊടുക്കുകയാണ് ഈ വീഡിയോ.

പുകവലിയ്‌ക്കെതിരായ പഴയൊരു പരസ്യമാണിത്. അതും 15 കൊല്ലം മുമ്പുള്ളത്. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യത്തിന്റേയും തലതൊട്ടപ്പന്‍. സ്‌പോഞ്ച് പരസ്യത്തിലെ ഉപദേശം കാരണം അതിന്റെ ഗൗരവം ആരും മനസ്സിലാക്കാറില്ല,  പരസ്യം കേള്‍ക്കാന്‍ തന്നെ പലര്‍ക്കും മടിയാണ്. അവിടെയാണ് ഈ പഴയ പരസ്യം വിജയിക്കുന്നത്. പുകവലിയ്‌ക്കെതിരെ ഒരു വാക്കുപോലും പറയാതെ തന്നെ പുകവലി വരുത്തി വയ്ക്കാവുന്ന ഭീകരതയെ അതീവരസകരമായാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

DONT MISS
Top