ക്യാമറയ്ക്ക് മുന്നില്‍ വീണ്ടും നഗ്നത കാട്ടി രാധികാ ആപ്‌തെ

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ക്യാമറയ്ക്ക് മുന്നില്‍ ഗ്ലാമറസാവാന്‍ യാതൊരു മടിയും ഇല്ലാത്ത താരമാണ് ബോളീവുഡ് സുന്ദരി രാധികാ ആപ്‌തെ. കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ രാധിക ഒരുക്കമാണ്. കഥാപാത്രം ആവശ്യപ്പെടുന്നെങ്കില്‍ നഗ്നതാ പ്രദര്‍ശനമൊന്നും രാധികയ്ക്ക് വിഷയമേ അല്ല. അത്തരം സിനിമകളാല്‍ നിരവധി തവണ താരം വിവാദങ്ങളില്‍ വീണിട്ടുമുണ്ട്. വീണ്ടും ഒരിക്കല്‍ കൂടി ആ തരത്തില്‍ രാധിക വാര്‍ത്തകളില്‍ നിറയുന്നു.

രാധികയുടെ ഏറ്റവും പുതിയ ചിത്രത്തിലെ നഗ്ന രംഗങ്ങള്‍ അടങ്ങിയ വീഡിയോ ലീക്കായി. ചിത്രീകരണം പുരോഗമിക്കുന്ന ബൊംബാരിയ എന്ന ചിത്രത്തിലെ രാധികയുടെ നഗ്നതയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മേഘ്‌ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്. മൈക്കല്‍ ഇ വാര്‍ഡ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

പുറത്തായ ചിത്രങ്ങള്‍

പുറത്തായ ചിത്രങ്ങള്‍

നേരത്തെ മാഡ്‌ലി, പര്‍ച്ച്ഡ് എന്നീ ചിത്രങ്ങളിലെ രാധികയുടെ വീഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു. മാഡ്‌ലി എന്ന ഹ്രസ്വ ചിത്രത്തിലെ രംഗം ലീക്കായ സമയത്ത് തന്നെയായിരുന്നു ബൊംബാരിയയുടെ ചിത്രീകരണവും. വീഡിയോ ലീക്കായപ്പോള്‍ ഈ ചിത്രത്തില്‍ നിന്നും നഗ്നരംഗം നീക്കം ചെയ്യണോ എന്ന് രാധികയോട് ചോദിച്ചിരുന്നെന്നും എന്നാല്‍ ഈ രംഗങ്ങള്‍ ചെയ്യാന്‍ അവര്‍ ധൈര്യം കാട്ടുകയായിരുന്നെന്നും സംവിധായകന്‍ മൈക്കല്‍ വ്യക്തമാക്കി.

ഒരു ഫിലിം പബ്ലിസിറ്റിസ്റ്റിനെയാണ് രാധിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെരുവില്‍ വെച്ച് തന്റെ ഫോണ്‍ മോഷ്ടിക്കപ്പെടുന്നു. ബോളീവുഡ് താരത്തോടൊപ്പം മേഘ്‌ന കുളിക്കുന്നതിന്റെ വീഡിയോ ഈ ഫോണിലുണ്ട്. ഫോണ്‍ തട്ടിയെടുത്ത ആളെ മേഘ്‌ന പിന്തുടരുകയാണ്. ഈ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമോ എന്ന മേഘ്‌നയുടെ ആശങ്കയും അസ്വസ്ഥതയുമാണ് ചിത്രത്തിന്റെ പ്രമേയം. രാധിക തന്റെ സിനിമാ ജീവിതത്തിനിടയില്‍ നേരിട്ട പ്രതിസന്ധികളുടെ ഒരു പുനര്‍വായന എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

DONT MISS
Top