‘ആ ചിട്ടിയും പൊട്ടി’; കെ സുരേന്ദ്രന് ഫെയ്സ്ബുക്കിൽ വീണ്ടും ട്രോൾമഴ

sura
ഹിന്ദു എെക്യ വേദി സംസ്ഥാന സെക്രട്ടറിയായിരുന്ന പി പത്മകുമാറിന്റെ ആര്‍എസ്എസിലേക്കുള്ള തിരിച്ച് വരവിനെ ആഘോഷിക്കുകയാണ് ട്രോളന്മാര്‍. പത്മകുമാറിനൊപ്പം തന്നെ വിഷയത്തില്‍ ട്രോളന്മാരുടെ പ്രഥമ ഇരയായിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും.
കഴിഞ്ഞ മൂന്ന് ദിവസവും സുരേന്ദ്രന് ട്രോൾ മഴ തന്നെയായിരുന്നു ഫെയ്സ്ബുക്കിൽ നിന്ന് ലഭിച്ചിരുന്നത്. ചൊവാഴ്ച ഫിദല് കാസട്രോയുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്റെ പോസ്റ്റിന് വന്‍ ട്രോളാക്രമണമായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച അണികളെ ചാണക സംഘി എന്ന് വിളിച്ചതിന് ട്രോളന്മാരുടെ കത്തിയ്ക്ക് കെ സുരേന്ദ്രന്‍ വീണ്ടും ഇരയായി. എന്നാല്‍ അവിടെ തീരുന്നില്ല കെ സുരേന്ദ്രന്റെ കഥന കഥ. ഇന്ന് വീണ്ടും പി പത്മകുമാറിന്റെ തിരിച്ച് വരവിലും കെ സുരേന്ദ്രന്‍ തന്നെയാണ് ഇരയായിരിക്കുന്നത്. 

ആര്‍എസ്എസിന്റെ പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍ നോട്ട് അസാധുവാക്കല്‍ നടപടിയുടെയും കൂടി പശ്ചാത്തലത്തിലാണ് കഴിഞ്ഞയാഴ്ച്ച് സംഘപരിവാര ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മില്‍ ചേര്‍ന്നതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കെ സുരേന്ദ്രന്റെ പോസ്റ്റ് വന്നത്. പത്മകുമാര്‍ കറന്‍സി വിഷയത്തില്‍ തന്നെയാണ് സിപിഐഎമ്മില്‍ ചേര്‍ന്നതെന്നും എന്നാല്‍ അത് ചിട്ടി കമ്പനിയിലെ കറന്‍സി മാത്രമാണെന്നും കെ സുരേന്ദ്രന്റെ പോസ്റ്റില്‍ പരിഹാസ രൂപേണ വ്യക്തമാക്കിയിരുന്നു.

പി പത്മകുമാറിന്റെ തിരിച്ച് വരവിനെ ആസ്പദമാക്കി നവമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ട്രോളകളിലേക്ക്-

15240124_1175935359128508_1066853051_n15280938_1175935275795183_1733352203_n15281858_1175935322461845_1995982568_n15300705_1175935315795179_211315875_n 15301097_1175935282461849_2049510001_n 15301277_1175935339128510_411976002_n 15303845_1175935279128516_1340173918_o 15310543_1175935295795181_60292021_n 15310618_1175935265795184_30407398_n 15319486_1175935259128518_476750064_n 15320281_1175935222461855_369205318_n 15320354_1175935325795178_1819238258_n 15320508_1175935342461843_934564929_n 15322347_1175935352461842_1503711098_o trrol

ഇന്ന് തിരുവനന്തപുരത്ത് നടന്ന കെടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്താണ് പത്മകുമാർ, അനൗദ്യോഗികമായി ആർഎസ്‌എസിൽ തിരിച്ചെത്തിയത്.

ഫിദൽ കാസ്ട്രോയുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റിൽ മുൻ എസ്‌ എഫ് ഐക്കാരെ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് ഓടിക്കണം എന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സുരേന്ദ്രന്റെ മുഖമടച്ചുള്ള അടി തന്നെയായിരുന്നു വിഷയത്തിൽ ചൊവ്വ-ബുധൻ ദിവസങ്ങളിൽ ലഭിച്ചത്. മാധ്യമപ്രവർത്തകരായ ഹർഷൻ, ലല്ലു ഉൾപ്പെടെയുള്ളവരുടെ മറുപടികൾ സുരേന്ദ്രന്റെ ആരോപണമുനകളെ ഒടിച്ചുമടക്കുന്നതായി മാറി.

ഇതിന് പിന്നാലെ ഇന്നലെ അണികളെ ചാണകസംഘികളെന്ന് വിളിച്ചത് മറ്റൊരു ചൂടുള്ള ട്രോൾ വിഷയമായി മാറിയിരുന്നു. അണികൾ പകച്ചുപോയ പോസ്റ്റിന് എതിരാളികൾ വലിയ സ്വീകരണമാണ് നൽകിയത്. ഈ വിഷയത്തിൽ ഇന്നലെ വൻ ട്രോൾ പെരുമഴയാണ് സുരേന്ദ്രന് നേരെയുണ്ടായത്.

15284898_1464295366933047_4862494796949937647_n15220097_1464429980252919_3838902523695688041_n15219598_338753063157181_2973801553924836020_n
15267659_1056218711153248_7262476477334477500_n
ഈ സംഭവങ്ങൾക്ക് ശേഷമാണ് തുടർച്ചയായ മൂന്നാം ദിവസവും സുരേന്ദ്രൻ ട്രോളന്മാരുടെ പ്രിയതാരമായി മാറുന്നത്. സുരേന്ദ്രൻ ട്രോളന്മാരുടെ ദൈവമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും കെ സുരേന്ദ്രന്റെ പല പോസ്റ്റുകളും അണികൾക്ക് ദുരന്തമായായാണ് പര്യവസാനിക്കുന്നത്, എതിരാളികൾ ഇതെല്ലാം ട്രോളാഘോഷത്തിനായും ഉപയോഗിക്കുന്നു. ഈ പോസ്റ്റുകൾ കൊണ്ട്, ദുരേന്ദ്രനെന്ന പേരും ചിലർ കെ സുരേന്ദ്രന് ചാർത്തിനൽകിയിട്ടുണ്ട്. 
DONT MISS
Top