രഞ്ജി ട്രോഫി: ത്രിപുരയെ എറിഞ്ഞിട്ടു, കേരളം വിജയത്തിലേക്ക്

renjit

പ്രതീകാത്മക ചിത്രം

കട്ടക്: ത്രിപുരയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം വിജയത്തിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 117 റണ്‍സ് എന്ന നിലയിലാണ് കേരളം. ഒരു ദിവസം കൂടി ബാക്കി നില്‍ക്കേ കേരളത്തിന് വിജയിക്കാന്‍ 66 റണ്‍സ് കൂടി മതി. 80 റണ്‍സോടെ മുഹമ്മദ് അസ്ഹറുദ്ദീനും, 37 റണ്‍സോടെ ബവീന്‍ താക്കറുമാണ് ക്രീസിലുള്ളത്.

20റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി മൂന്നാം ദിനം മത്സരം ആരംഭിച്ച ത്രിപുരയെ നിലയുറപ്പിക്കാന്‍ പോലും കേരളം സമ്മതിച്ചില്ല. 4 വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനും, 3 വിക്കറ്റെടുത്ത ഇക്ബാല്‍ അബ്ദുള്ളയുമാണ് ത്രിപുരയെ എറിഞ്ഞിട്ടത്. ത്രിപുര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്മിത് പട്ടേല്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തു നിന്നത്. പട്ടേല്‍ 54 റണ്‍സ് എടുത്ത് പുറത്തായി.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ത്രിപുരയുടെ താരതമ്യേന കുറഞ്ഞ സ്‌കോറായ 213 പിന്തുടര്‍ന്നിറങ്ങിയ കേരളം 193 റണ്‍സിന് പുറത്തായിരുന്നു. 40 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍. ത്രിപുരയ്ക്കായി മണിശങ്കര്‍ മുറാസിംഗ്, സഞ്ജയ് മജൂംദാര്‍ എന്നിവര്‍ 4 വിക്കറ്റ് വീതം വീഴ്ത്തി.

DONT MISS
Top