സ്വര്‍ണത്തിനും നിയന്ത്രണം; വിവാഹിതരായ സ്ത്രീകള്‍ക്ക് കൈവശം വെയ്ക്കാവുന്നത് 62.5 പവന്‍ സ്വര്‍ണം മാത്രം

goldദില്ലി: വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചു. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.5 പവന്‍ സ്വര്‍ണവും പുരുഷന്മാര്‍ക്ക് 12.5 പവന്‍ സ്വര്‍ണവും മാത്രമാവും ഇനി കൈവശം വെയ്ക്കാന്‍ സാധിക്കുക. ഇതില്‍ കുടുതല്‍ സ്വര്‍ണം സൂക്ഷിച്ചാല്‍ അതിന് നികുതി അടയ്ക്കേണ്ടിവരുമെന്നും ധനകാര്യ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിനു ഈ നിയന്ത്രണം ബാധകമാണ്.

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ സ്വര്‍ണ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന സൂചനകളെ തുടര്‍ന്ന് ജ്വല്ലറി ഉടമകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയിരുന്നു. കള്ളപ്പണം സ്വര്‍ണത്തിന്റെയും ഭൂമിയുടേയും രൂപത്തിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

.നോട്ടു നിരോധനത്തിന് ശേഷം സ്വര്‍ണത്തിന് നല്‍കുന്ന പ്രീമിയം ഇന്ത്യയിലെ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. വാര്‍ഷിക ആവശ്യത്തിന്റെ മൂന്നിലൊന്നായ 1000 ടണ്ണിന് നല്‍കുന്ന പണം പ്രധാനമായും കള്ളപ്പണമോ നികുതി വെട്ടിച്ചുള്ള പണമോ ആയിരുന്നു. ഇവയൊന്നും തന്നെ ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്താറുമില്ല. ഈ മേഖലയില്‍ കനത്ത തോതിലുള്ള നികുതി വെട്ടിപ്പ് നടക്കുന്നതായുള്ള പരാതികളും ഉയര്‍ന്നിരുന്നു.

നിലവില്‍ രാജ്യത്തിന്റെ മൊത്തം സ്വര്‍ണ ആവശ്യകതയുടെ മൂന്നില്‍ ഒന്ന് കളളപ്പണം ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ശരാശരി 1000 ടണ്‍ സ്വര്‍ണത്തിന്റെ ആവശ്യകതയാണ് ഉളളത്.

DONT MISS
Top