നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് ചാമ്പ്യന്‍

carlsen

മാഗ്‌നസ് കാള്‍സന്‍

ന്യൂയോര്‍ക്ക് : നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നിലനിര്‍ത്തി. റഷ്യയുടെ സെര്‍ജി കര്യാക്കിനെ തോല്‍പിച്ചാണ് കാള്‍സന്‍ ചെസ് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. പ്ലേ ഓഫിലേക്കു നീണ്ട മത്സരത്തിനൊടുവിലാണ് കാള്‍സന്റെ ജയം. കാള്‍സന്റെ മൂന്നാം ലോക കിരീടമാണിത്. 26-ആം ജന്മദിനത്തിലാണ് കാള്‍സന്റെ കിരീടനേട്ടം.

ആകെയുള്ള 12 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുവരും ആറുപോയിന്റുമായി തുല്യത പാലിച്ചു. എട്ടാം ഗെയിം കരായ്ക്ക് നേടിയപ്പോള്‍ പത്താം ഗെയിം നേടി കാള്‍സന്‍ തിരിച്ചടിക്കുകയായിരുന്നു. ശേഷിച്ച പത്തുഗെയിമുകളും സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് മല്‍സരം പ്ലേ ഓഫിലേക്ക് നീണ്ടു.

റാപ്പിഡ് പ്ലേഓഫിലും ഒപ്പത്തിനൊപ്പമായിരുന്നു മത്സരം. റാപ്പിഡ് പ്ലേ ഓഫിലെ നാലു ഗെയിമുകള്‍ രണ്ടെണ്ണം വീതം ഇരുവരും നേടി. തുടര്‍ന്ന് ടൈബ്രേക്കറില്‍ നിര്‍ണായക പോയിന്റ് നേടിയ കാള്‍സന്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുകയായിരുന്നു.

DONT MISS
Top