രണ്ട് തവണ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു;ജീവിതം മടുത്തെന്ന് തോന്നിയതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ നടി

ഇവാന്‍ റെയ്ച്ചല്‍ വുഡ്

ഇവാന്‍ റെയ്ച്ചല്‍ വുഡ്

ന്യൂയോര്‍ക്ക്:രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പ്രശസ്ത അമേരിക്കന്‍ പരമ്പരയായ വെസ്റ്റ് വേള്‍ഡിലെ താരമായ ഇവാന്‍ റെയ്ച്ചല്‍ വുഡാണ് തന്റെ ജീവിതത്തിലെ ദുരനുഭവത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ട്വിറ്ററിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് തവണ ക്രൂര ബലാത്സംഘത്തിന് ഇരയായതോടെ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും 29 കാരിയായ ഇവാന്‍ പറഞ്ഞു.

തന്റെ കാമുകനായിരുന്നു ആദ്യം പീഡിപ്പിച്ചത്. എന്നാല്‍ വിവരം പുറത്തറിഞ്ഞാല്‍ ആരും തന്നെ വിശ്വസിക്കുകയില്ല, തന്നെ കുറ്റക്കാരിയായി ചിത്രീകരിക്കുമെന്ന് ഭയന്നാണ് നിശബ്ദയാതെന്ന് ഇവാന്‍ പറയുന്നു. രണ്ടാമത്തെ തവണ പീഡിപ്പിക്കപ്പെട്ടത് ഒരു  ബാര്‍ ഉടമയാലുമാണെന്ന് ഇവാന്‍ വെളിപ്പെടുത്തി. രണ്ടു സംഭവങ്ങളും നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെന്നും. എന്നാല്‍ ഭയം കാരണം താന്‍ ഇത്രയും നാള്‍ പുറത്ത് പറയാതിരിക്കുകയായിരുന്നുവെന്നും താരം ട്വിറ്ററില്‍ കുറിക്കുന്നു.

പീഡനങ്ങളേല്‍പ്പിച്ച മാനസികാഘാതം തന്നെ ആത്മഹത്യ ചിന്തകളിലേക്ക് നയിച്ചെന്നും ഇവാന്‍ പറയുന്നു. 22 ആം വയസ്സിലായിരുന്നു ഇവാന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. ലോകത്ത് സ്ത്രീ വിരുദ്ധതയും പുരുഷമേധാവിത്വവും അനിയന്ത്രിതമായ കാലത്ത് തനിക്ക് ഇനിയും നിശബ്ദയാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ഇവാന്‍ തന്റെ അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. മനസ്സിനുള്ളിലെ രഹസ്യം കാരണം തനിക്ക് ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ സമാധാനമുണ്ടെന്നും താരം ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

1973 ല്‍ ഇറങ്ങിയ വെസ്റ്റ് വേള്‍ഡ് എന്ന സിനിമയുടെ തീമിനെ ആസ്പദമാക്കിയുള്ള പരമ്പരയിലെ ഇവാന്റെ കഥാപാത്രവും ക്രൂരപീഡനത്തിന് ഇരയാകുന്നുണ്ട്. വെളിപ്പെടുത്തലിന് മണിക്കൂറുകള്‍ക്ക് ശേഷം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചുനാളത്തേക്ക് ഇടവേളയെടുക്കുകയാണെന്നും ഇവാന്‍ അറിയിച്ചു.

DONT MISS
Top