‘ചായ്‌വാല’ സുന്ദരന്‍ വീണ്ടും; അര്‍ഷാദ് ഖാന്റെ ആദ്യ സംഗീത ആല്‍ബം

arsgd

നീല കണ്ണുകളുള്ള പാകിസ്താനി ചായക്കടക്കാരനെ ആരും മറന്നിട്ടുണ്ടാവില്ല. നവമാധ്യമങ്ങളില്‍ തരംഗമായ അര്‍ഷാദ് ഖാന്‍ വീണ്ടുമെത്തുകയാണ്. തന്റെ ആദ്യ സംഗീത ആല്‍ബവുമായാണ് അര്‍ഷാദ് എത്തുന്നത്.

ചായ്‌വാല എന്ന് തന്നെയാണ് സംഗീത ആല്‍ബത്തിന് പേരു നല്‍കിയിരിക്കുന്നത്. ലില്‍ മാഫിയ മുന്ദീര്‍ ബാന്‍ഡ് തയ്യാറാക്കിയ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഉമൈസ് ഖാനാണ്.

arshd

കൈയ്യില്‍ ചായയുമായി നില്‍ക്കുന്ന അര്‍ഷാദിന്റെ ഫോട്ടോ വനിതാ ഫോട്ടോഗ്രാഫര്‍ ജാവേരിയ ജിയ അലി പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ലോകം മുഴുവന്‍ നീലക്കണ്ണുള്ള അര്‍ഷാദിനെ തേടിയത്. ചായ്‌വാല എന്ന പേരിലുള്ള ഹാഷ് ടാഗില്‍ അര്‍ഷാദിന്റെ ചിത്രം നവമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു.

DONT MISS
Top