കാളിദാസ് ജയറാമിന് ആരാധികയുടെ രക്തം കൊണ്ട് എഴുതിയ കത്ത്; ‘ചോരക്കളി’ വേണ്ടെന്ന് കാളിദാസ്

kalidas

നടീനടന്മാര്‍ക്ക് ആരാധകരുടെ വക സ്‌നേഹസമ്മാനങ്ങളും സ്‌നേഹം അറിയിച്ച് കൊണ്ടുള്ള കത്തുകളുമൊക്കെ ലഭിക്കാറുണ്ട്. സ്‌നേഹത്തിന്റെ ആഴം കാണിക്കാന്‍ സാഹസികത കാട്ടുന്നവരും കുറവല്ല. ഇതിന് വേണ്ടി സ്വന്തം രക്തം മഷിയാക്കി ഉപയോഗിച്ചാണ് പലരും ആരാധനാതീവ്രത പുറത്തറിയിക്കുന്നത്. ഇത്തരത്തിലൊരു കത്താണ് ഈയിടെയായി നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. കത്ത് മറ്റാര്‍ക്കുമല്ല. മലയാളസിനിമാ ലോകത്തേക്ക് ചുവടുവെപ്പിന് ഒരുങ്ങുന്ന കാളിദാസ് ജയറാമിന് വേണ്ടിയാണ് ആരാധിക ചോരചാറിച്ചുവപ്പിച്ച കത്തെഴുതിയത്.

കണ്ണേട്ടാ, ലവ് യു എന്നാണ് കത്തില്‍ ചോര കൊണ്ട് എഴുതിയിരിക്കുന്നത്. എന്നാല്‍ ഇത് തന്നെ വളരെയധികം അസ്വസ്ഥനാക്കിയെന്ന് പറഞ്ഞ് കാളിദാസ് ജയറാം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇനി ഇത്തരത്തിലുള്ള സാഹസം കാട്ടരുതെന്ന് കാളിദാസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നെ സന്തോഷിപ്പിക്കുക എന്നാണ് ഉദ്ദേശമെങ്കില്‍ ദയവ് ചെയ്ത് എന്റെ ചിത്രങ്ങള്‍ തിയറ്ററില്‍ പോയി കാണുക. അത് മാത്രം മതി എനിക്ക്. അല്ലാതെ ഇത്തരത്തിലുള്ള ആരാധന തന്നെ സങ്കടപ്പെടുത്തുമെന്നും കാളിദാസ് പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരാധനാ പ്രവൃത്തികള്‍ നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നതായി കാളിദാസ് പറഞ്ഞു.

കാളിദാസ് നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ താരത്തിന് നവമാധ്യമങ്ങളിലു മറ്റും ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്. താരത്തോടുള്ള ആരാധന അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയതും. അത്തരത്തില്‍ ആരാധന അറിയിച്ച കത്തിനാണ് കാളിദാസ് തന്നെ മറുപടിയുമായി രംഗത്തെത്തിയത്.

പൂമരത്തിലെ ഗാനം പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പാട്ട് വൈറലായിരുന്നു. പാട്ടിന്റെ സംഗീതത്തിനും വരികള്‍ക്കുമൊപ്പം കാളിദാസിന്റെ ഓമനത്തം തുളുമ്പുന്ന പ്രകടനവുമാണ് പാട്ടിനെ ഇത്രയും ശ്രദ്ധേയമാക്കിയത്.

DONT MISS
Top