ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം

pankaj

പങ്കജ് അദ്വാനി ( ഫയല്‍ ചിത്രം )

ദോഹ: ഐബിഎസ്എഫ് ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിയ്ക്ക് വെങ്കലമെഡല്‍. സെമി ഫൈനലില്‍ വെയ്ല്‍സിന്റെ ആന്‍ഡ്രു പഗേറ്റിനോടു 2-7 ന് പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ അദ്വാനിയുടെ സുവര്‍ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്. സ്‌കോര്‍: 14-74, 8-71, 0-87, 78-64, 0-81, 70-37, 7-80, 37-68, 19-74.

പതിനഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള അദ്വാനിക്ക് വിശ്രമം പോലും ലഭിക്കാതെയുള്ള മല്‍സരഷെഡ്യൂളാണ് തിരിച്ചടിയായത്. നാലു മണിക്കൂര്‍ നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ശേഷമാണ് പങ്കജ് വേണ്ടത് വിശ്രമം പോലുമില്ലാതെ സെമി മല്‍സരത്തിനിറങ്ങിയത്.

pankaj2

പങ്കജ് അദ്വാനി

ബംഗലൂരുവിലേക്ക് തിരിക്കുന്ന പങ്കജ് അദ്വാനി ഇനി ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ പരിശീലനത്തിലേക്ക് കടക്കും. ഡിസംബര്‍ അഞ്ചിനാണ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുക. ലോക സ്‌നൂക്കര്‍, ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ മാറ്റുരയ്ക്കുന്ന ലോകത്തെ ഏക കളിക്കാരന്‍ കൂടിയാണ് പങ്കജ് അദ്വാനി.

DONT MISS
Top