എന്തൊരഴക് എന്തൊരു ഭംഗി..പൂമരത്തേക്കാളും ഭംഗി ഈ കുഞ്ഞു പാട്ടുകാരിക്ക്, ഫെയ്‌സ്ബുക്കില്‍ ഹിറ്റായി പൂമരം ആക്ഷന്‍ സോംങ്ങ്

gourikkuttyകാളിദാസ് ജയറാം അഭിനയിച്ച പൂമരം സോംങ്ങ് യൂട്യൂബില്‍ ഹിറ്റ് നേടി കുതിക്കവെ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി കുഞ്ഞു പാട്ടുകാരിയുടെ പൂമരം ആക്ഷന്‍ സോംഗ്. ക്യാംപസ് പശ്ചാത്തലത്തില്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ചിത്രത്തിനാണ് രസകരമായ ഭാവങ്ങള്‍ പകര്‍ന്ന് ഗൗരിയെന്ന കുഞ്ഞുപാട്ടുകാരി എത്തിയിരിക്കുന്നത്. പാട്ടിന്റെ വരികള്‍ക്കൊപ്പം പാട്ടുകാരിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും ആക്ഷനുമാണ് ഈ ഗാനത്തിനെ ഏറെ ആസ്വാദ്യാകരമാക്കുന്നത്.

നടന്‍ ജയറാം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോ ലക്ഷക്കണക്കിനു പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. അല്‍പ്പം കനം കൂടിയ വാക്കുകള്‍ കൊഞ്ചലോടെ പാടി അവതരിപ്പിക്കുന്ന പൂമരം പാട്ടിനെ നിറഞ്ഞ കയ്യടിയോടെയാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തിരിക്കുന്നത്.

പൂമരം പാട്ടിന്റെ നിരവധി വേര്‍ഷനുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഫിലിപ്പൈന്‍കാരി പാടുന്ന പൂമരം പാട്ടിന്റെ വീഡിയോയും ഈ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ വൈറലാവുകയാണ്.ചാർലിയിലെ ദുൽഖറിന്‍റെയും പാർവതിയുടെയും രംഗങ്ങൾ ചേർത്ത് വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

നവംബര്‍ 18ന് പുറത്തിറങ്ങിയ പൂമരം ഗാനം യൂട്യൂബില്‍ ഇതിനോടകം തന്നെ അമ്പത് ലക്ഷത്തില്‍പ്പരം ആള്‍ക്കാരാണ് കണ്ടു കഴിഞ്ഞത്.യൂട്യൂബിലെ തന്നെ ഏറ്റവും ട്രെന്‍ഡിംഗ് വീഡിയോകളിലൊന്നായി പൂമരം ഗാനം മാറിക്കഴിഞ്ഞിട്ടുണ്ട്. ആശാൻ ബാബുവും ദയാൽ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്

DONT MISS
Top