വിവേകത്തിന്റെ മഷി,സമകാലിക പ്ലാസ്റ്റിക്ക് ജീവിതസംസ്‌കാരത്തിന് നേരെ വിരല്‍ ചൂണ്ടി വിദ്യാര്‍ത്ഥികളുടെ ഹ്രസ്വചിത്രം

mashiമലപ്പുറം:ഉപയോഗിക്കുന്നതിനേക്കാള് അധികം ഉപേക്ഷിക്കുന്ന സമകാലിക ജീവിതസംസ്‌കാരത്തിന് നേരെ വിരല് ചൂണ്ടി ഒരു പറ്റം വിദ്യാര്ത്ഥികളുടെ കൊച്ചുസിനിമ നവമാധ്യമങ്ങളില് ചര്ച്ചയാകുന്നു.വണ്ടൂര് സ്വദേശി ഹഫീസുല് ഹഖ് സംവിധാനം ചെയ്ത മഷി എന്ന ഏഴ് മിനിറ്റ് ദൈര്ഘ്യമുളള ഹ്രസ്വചിത്രമാണ് ശക്തമായ വിഷയത്തിന്റെ ലളിതമായ അവതരണത്തിലൂടെ ശ്രദ്ധേയമാകുന്നത്

mashi-2പഴയകാലത്തെ ബോള് പോയന്റ് പേന സംസ്‌കാരത്തിന്റെ വിനാശത്തെ ലളിതമായ ഭാഷയില് തുറന്ന് കാണിക്കുന്നു മഷി എന്ന ഏഴ് മിനിറ്റ് മാത്രം ദൈര്ഘ്യമുളള ചിത്രം.വീണ്ടും നിറച്ചുപയോഗിക്കാവുന്ന ബോള്‌പേന യുഗത്തില് നിന്ന് ഒറ്റതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് പേനകളിലേക്കുളള ദൂരം പരിസ്ഥിതിക്കും മനുഷ്യബന്ധങ്ങള്ക്കും ഉണ്ടാക്കുന്ന ആഘാതം ചിത്രം ഭംഗിയായി പറഞ്ഞ് വെക്കുന്നു.

മണ്ണും മനുഷ്യനെയും കലാലയ സൗഹൃദങ്ങളെയുമെല്ലാം അടയാളപ്പെടുത്തിയിട്ടുളള ചിത്രം സംഭാഷണങ്ങളൊഴിവാക്കി പശ്ചാത്തലസംഗീതത്തിന്റെ പിന്തുണയിലാണ് ഒരുക്കിയിട്ടുളളത്.വിഷയാവതരണത്തിലെ മികവ് മഷിയെ ജനഹൃദയങ്ങളില് വൈറലാക്കുകയാണ്

DONT MISS
Top