‘പൂമരം കൊണ്ടുള്ള കപ്പല്‍’ അങ്ങ് ഫിലിപ്പൈന്‍സിലുമുണ്ട് (വീഡിയോ)

poomaram

വീഡിയോയില്‍ നിന്ന്

നെറ്റിലാകെ പൂമരം തട്ടി നടക്കാനാകാത്ത അവസ്ഥയാണ്. പൂമരം കൊണ്ട് കപ്പലുണ്ടാക്കാമോ ഇല്ലയോ, ആ കപ്പല്‍ പങ്കായം കൊണ്ട് തുഴഞ്ഞുവോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും കാളിദാസ് ജയറാമിന്റെ പൂമരം പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ തന്നെ തുടരുകയാണ്.

പൂമരം പാട്ടിന്റെ പല പതിപ്പുകളും ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. അതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു പൂമരമാണ് ഇത്.

ഒരു സ്ത്രീ പൂമരം പാട്ട് പാടുന്നു. അത്ര മാത്രം. എന്നാല്‍ ഈ സ്ത്രീ ഫിലിപ്പൈന്‍സുകാരിയാണ് എന്നതാണ് പ്രത്യേകത. ഉച്ചാരണത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും ഒറിജിനല്‍ പൂമരം ആസ്വദിച്ചവരെല്ലാം ഈ ഗാനവും ആസ്വദിക്കുന്നുണ്ട്.

മികച്ച പ്രതികരണമാണ് ഈ ഫിലിപ്പൈന്‍സുകാരി ഗായികയ്ക്ക് ലഭിക്കുന്നത്. പൂമരം ടീമിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ‘ഫിലിപ്പൈന്‍സിലെ പൂമരം’ വീഡിയോ ആരംഭിക്കുന്നത്.

എന്തായാലും പൂമരത്തിലെ ഗാനം മറുനാട്ടില്‍ വരെ ഹിറ്റായ സ്ഥിതിയ്ക്ക് ചിത്രവും സൂപ്പര്‍ ഹിറ്റായി മാറും എന്ന് പ്രതീക്ഷിക്കാം. ജയറാമിന്റെ മകനായ കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്.

പൂമരം ഫിലിപ്പൈന്‍സ് വെർഷന്‍:

DONT MISS