ജോമോന് മുന്നില്‍ പുലി വീണു; ടീസര്‍ കണ്ടത് അഞ്ച് ലക്ഷം ആളുകള്‍

ചിത്രത്തില്‍ നിന്ന്

ചിത്രത്തില്‍ നിന്ന്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ പുതുതരംഗം തീര്‍ത്ത് മുന്നേറുന്നു. ടീസര്‍ യൂട്യൂബിലെത്തി 21 മണിക്കൂറിനുള്ളില്‍ കണ്ടത് അഞ്ച് ലക്ഷത്തിലധികം ആളുകളാണ്.

പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, കസബ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡാണ് ജോമോന്‍ തകര്‍ത്തത്. യൂട്യൂബ് ട്രെന്‍ഡിങ് വീഡിയോസില്‍ രണ്ടാം സ്ഥാനത്താണ് ജോമോന്റെ ടീസര്‍. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു ടീസര്‍ ഇത്രയും വേഗത്തില്‍ അഞ്ചുലക്ഷത്തിലധികം ആളുകള്‍ കാണുന്നത്.

സത്യന്‍ അന്തിക്കാടും ദുല്‍ഖറും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഇഖ്ബാല്‍ കുറ്റിപ്പുറം രചന നിര്‍വ്വഹിക്കുന്ന ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തും. എസ് കുമാര്‍ ഛായാഗ്രഹണവും വിദ്യാസാഗര്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.

DONT MISS
Top