ഫിഡല്‍ കാസ്‌ട്രോ ഇരുപതാം നൂറ്റാണ്ടിലെ കരുത്തനായ ബിംബമെന്ന് നരേന്ദ്രമോദി; ഇന്ത്യയുടെ അടുത്ത സുഹൃത്തെന്ന് രാഷ്ട്രപതി

fdel

ഫിഡല്‍ കാസ്ട്രോ ( ഫയല്‍ ചിത്രം)

ദില്ലി : ഇരുപതാം നൂറ്റാണ്ടിലെ കരുത്തനായ ബിംബമാണ് ഫിഡല്‍ കാസ്‌ട്രോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്തിനെയാണ് ഫിഡല്‍ കാസ്‌ട്രോയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ക്യൂബന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനസന്ദേശത്തില്‍ മോദി കുറിച്ചു.


ഫിഡല്‍ കാസ്‌ട്രോയുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അനുശോചിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു കാസ്‌ട്രോയെന്നും, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും രാഷ്ട്രപതി പറഞ്ഞു.


അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കാസ്‌ട്രോയുടെ വിയോഗത്തില്‍ അനുശോചിച്ചു.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഫിഡല്‍ കാസ്‌ട്രോയുടെ വിയോഗത്തില്‍ അനുശോചിച്ചു.

DONT MISS
Top