ഫ്രാന്‍സില്‍ ഐഎസിന്റെ ഭീകരാക്രമണ നീക്കം പൊലീസ് പരാജയപ്പെടുത്തി; അഞ്ച് ഭീകരര്‍ അറസ്റ്റില്‍

isis

പ്രതീകാത്മക ചിത്രം

പാരിസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിനു സമീപം ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഐഎസ് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇവര്‍ നീങ്ങിയത് എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച സ്ട്രാബോര്‍ഗില്‍ നിന്നും മാര്‍സെല്ലിയില്‍ നിന്നുമായി ഏഴ് പേരെ ആയുധങ്ങളുമായി പിടികൂടിയിരുന്നു. ഇവരില്‍ രണ്ടു പേരെ പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ ബാക്കി നാല് പേര്‍ കസ്റ്റഡിയില്‍ തന്നെയാണ്. ഇവരില്‍ ഒരാള്‍ മൊറോക്കന്‍ പൗരനും ബാക്കി നാലു പേര്‍ ഫ്രഞ്ച് പൗരന്‍മാരുമാണ്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടാന്‍ കഴിഞ്ഞതിലൂടെ വലിയൊരു ഭീകരാക്രമണത്തില്‍ നിന്നാണ് ഫ്രാന്‍സിനെ രക്ഷിച്ചത് എന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇസ്‌ലാമിക് തീവ്രവാദികള്‍ ഭീകരാക്രമണത്തില്‍ നടത്തിയിരുന്നു. ഇതിനു ശേഷം വീണ്ടും രണ്ട് ആക്രമണങ്ങള്‍ കൂടി ഉണ്ടായി. രാജ്യത്താകെ 238 പേര്‍ ഈ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മുതല്‍ ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥയാണ്.

ഈ വര്‍ഷം ഇതുവരെ 17 ഭീകരാക്രമണനീക്കങ്ങള്‍ പരാജയപ്പെടുത്തിയതായി ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാകട്ടെ ഏഴ് ഭീകരാക്രമണങ്ങളാണ് പരാജയപ്പെട്ടത്.

DONT MISS
Top