‘പൊട്ടനെ ചെട്ടി ചതിച്ചാല്‍….’; ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോ

1234

വീഡിയോയില്‍ നിന്ന്

രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ‘പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും’ എന്ന പഴഞ്ചൊല്ലിന്റെ ‘ദൃശ്യാവിഷ്‌കാരം’ എന്നു പറയാവുന്ന തരത്തിലുള്ള വീഡിയോയാണ് ഇത്.

ഒരു ക്ലാസ് മുറിയാണ് രംഗത്തില്‍ ഉള്ളത്. അഞ്ചു പേരാണ് ക്ലാസ് മുറിയില്‍ ഉള്ളത്. മുന്നിലിരിക്കുന്ന ഒരാളും അതിനു പിന്നിലായി രണ്ടു പേരും അവര്‍ക്ക് പിന്നിലായി ബാക്കി രണ്ടു പേരുമാണ് ഇരിക്കുന്നത്.

ബെസ്റ്റ് ഫ്രണ്ട്‌സ് ആയ ഇവര്‍ പരസ്പരം പാര വെയ്ക്കുമെന്ന് ഉറപ്പാണല്ലോ! അതു തന്നെയാണ് വീഡിയോയിലും കാണിക്കുന്നത്.

മുന്‍പില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പിന്നിലുള്ള രണ്ടു പേര്‍ പണി കൊടുക്കുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഉടന്‍ തന്നെ കൊടുത്ത പണി പലിശ സഹിതം അവര്‍ക്ക് തിരിച്ചു കിട്ടുന്നു. ആ പണി കൊടുത്തത് അവര്‍ക്കു പിന്നിലിരുന്ന രണ്ടു പേരാണ്.

കൊടുത്തതും വാങ്ങിയതുമായ ആ പണികള്‍ കാണാം:

DONT MISS