യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച വിജയം, റൂണിക്ക് റെക്കോര്‍ഡ്

മാഞ്ചസ്റ്റര്‍ യുണെെറ്റഡിനായി ഗോള്‍ നേടുന്ന വെയിന്‍ റൂണി

മാഞ്ചസ്റ്റര്‍ യുണെെറ്റഡിനായി ഗോള്‍ നേടുന്ന വെയിന്‍ റൂണി

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യൂറോപ്പ ലീഗില്‍ മികച്ച വിജയം. ഫെയനൂര്‍ദിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് സ്വന്തം മൈതാനത്ത് തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള മുന്‍ ചാമ്പ്യന്‍മാരായ യുണൈറ്റഡിന് യൂറോപ്പ ലീഗിലും മികച്ച മുന്നേറ്റം  നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഫെയര്‍നൂദിനെ തോല്‍പ്പിച്ചതിലൂടെ യുണൈറ്റഡിന് താല്‍ക്കാലിക ആശ്വാസം കണ്ടെത്താനായി.

ഫോം കണ്ടെത്താനാവാതെ വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ക്യാപ്റ്റന്‍ വെയിന്‍ റൂണിയാണ് വിജയികളുടെ ആദ്യ ഗോള്‍ നേടിയത്.  ഈ ഗോള്‍ നേട്ടത്തോടെ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബോബി ചാള്‍ട്ടന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും റൂണിക്ക് സാധിച്ചു.  അറുപതാം മിനിറ്റില്‍ ലാറ്റയും പിന്നീട് റാഷ്‌ഫോര്‍ഡും ഇബ്രാമോവിച്ചും നടത്തിയ നീക്കത്തിനൊടുവിലെ ഫെയര്‍നൂദ ഗോള്‍ക്കീപ്പറുടെ ഓണ്‍ ഗോളിലൂടെയും യുണൈറ്റഡ് ലീഡുയര്‍ത്തി.

തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ യുണൈറ്റഡ് താരങ്ങള്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വീണ്ടും നിറയൊഴിച്ചു. ജെസ്സെ ലാന്‍ഡിന്റെ വകയായിരുന്ന അവസാന ഗോള്‍. വിജയത്തോടെ  പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ യുണൈറ്റഡിനായി. രണ്ട് പോയന്റുകള്‍ കൂടുതലുള്ള ഫൈനല്‍ബാഷയാണ് ഒന്നാം സ്ഥാനത്ത്.

DONT MISS
Top